കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില കത്തിക്കയറുന്നു... ഒറ്റയടിക്ക് 200, ആഴ്ചക്കുള്ളില്‍ 520 !!! പിന്നില്‍ ഉത്തര കൊറിയയും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മുംബൈ: മഞ്ഞലോഹത്തിനോടുള്ള മനുഷ്യന്റെ ആര്‍ത്തി അടുത്ത കാലത്തൊന്നും അവസാനിക്കില്ല എന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്വര്‍ണത്തിന്റെ വില കൂടുന്നതും കുറയുന്നതും മനുഷ്യരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.

ഒരിടയ്ക്ക് വലിയ ഇടിവ് സംഭവിച്ച സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആറ് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കൂടിയത് 520 രൂപയാണ്.

ആഗോള വിപണിയും എണ്ണ വിലയും ഡോളറിന്റെ വിനിമയ നിരക്കും ഒക്കെയാണ് സ്വര്‍ണ വിലയെ പ്രധാനമായും ബാധിക്കുന്നത്. ഇത്തവണ ഉത്തര കൊറിയയും ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കുകയാണ്.

ഒറ്റയടിക്ക് കൂടിയത്

ഒറ്റയടിക്ക് കൂടിയത്

കേരളത്തിലെ സ്വര്‍ണ വിലയില്‍ ഒറ്റയടിക്ക് 200 രൂപയാണ് കൂടിയത്. ഇപ്പോള്‍ പവന് 22,720 രൂപയാണ് വില. ഗ്രാമിന് 2,840 രൂപയും.

സെപ്തംബറില്‍ ഉയര്‍ച്ച തന്നെ

സെപ്തംബറില്‍ ഉയര്‍ച്ച തന്നെ

സെപ്തംബര്‍ തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സ്വര്‍ണ വില കുതിച്ച് കയറുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ വലിയ മുന്നേറ്റം ആണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

അന്ന് 320

അന്ന് 320

സെപ്തംബര്‍ 2 ന് സ്വര്‍ണ വിലയില്‍ ഒറ്റയടിക്ക് ഉണ്ടായത് 320 രൂപയുടെ വര്‍ദ്ധന ആയിരുന്നു. അങ്ങനെയാണ് പവന് 22,520 രൂപയായത്. ഇപ്പോള്‍ ആറ് ദിവസങ്ങള്‍ കൊണ്ട് മൊത്തം ഉണ്ടായ വര്‍ദ്ധന 520 രൂപയുടേതാണ്.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ദ്ധന തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചിട്ടുള്ളത്. ദേശീയ തലത്തിലും സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടുണ്ട്.

യുഎസ് ജോബ് ഡാറ്റ

യുഎസ് ജോബ് ഡാറ്റ

യുഎസ് ജോബ് ഡാറ്റ താഴെയെത്തിയതും സ്വര്‍ണ വില കൂടാന്‍ കാരണമായിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വലിയ തകര്‍ച്ചയാണ് യുഎസ് ജോബ് ഡാറ്റയില്‍ ഉണ്ടായിട്ടുള്ളത്.

ഉത്തര കൊറിയയും

ഉത്തര കൊറിയയും

അമേരിക്കന്‍ സമ്പദ് ഘടനയാണ് സ്വര്‍ണ വിലയില്‍ പ്രധാന കക്ഷി. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളും സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍

എണ്ണവില കുറയുമ്പോള്‍

എണ്ണവില കുറയുമ്പോള്‍

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോള്‍ സ്വര്‍ണവില കൂടുന്നത് സ്ഥിരം സംഭവം ആണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നീങ്ങുമ്പോള്‍ ഇത് സംഭവിക്കാറുണ്ട്.

ഉത്പാദനം കുറഞ്ഞാലും

ഉത്പാദനം കുറഞ്ഞാലും

സ്വര്‍ണ ഘനികളിലെ ഉത്പാദനം കുറയുന്നതും വില കൂടാന്‍ കാരണമാകാറുണ്ട്. പലപ്പോഴും പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥ പ്രശ്‌നങ്ങളും അപകടങ്ങളും സ്വര്‍ണ ഖനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാറുണ്ട്.

വില ഇനിയും കൂടും

വില ഇനിയും കൂടും

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും കൂടാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Gold Price increased and expected to increase more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X