Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യദിനത്തില്‍ മികച്ച ഓഫറുകള്‍ ലഭിക്കുന്നത് എവിടെ..? മാടിവിളിച്ച് വെബ്‌സൈറ്റുകള്‍!!

രാജ്യം 71-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഉപഭാക്താക്കളെ മാടി വിളിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പലതും. വമ്പന്‍ ഡീലുകളുമായാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ പല അതികായന്‍മാരും രംഗത്തെത്തിയിരിക്കുന്നത്. പല ബ്രാന്‍ഡുകളും വിവിധ തരം ഉത്പന്നങ്ങള്‍ ഓഫര്‍ നിരക്കില്‍ വില്‍പനക്കു വെയ്ക്കുന്നുണ്ട്.

ഫോണുകള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, എന്നിവ വന്‍ ഓഫറില്‍ വില്‍പനക്കുണ്ട്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം ആപ്പുകളെല്ലാം സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്.

ആമസോണ്‍

ആമസോണ്‍

'എവ്‌രിത്തിങ്ങ് ഇന്‍ ഇന്ത്യ' എന്ന ടാഗ്‌ലൈനോടെയാണ് ആമസോണ്‍ സ്വാതന്ത്ര്യദിന ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷ്യല്‍ ആയിട്ടുള്ള ഉത്പന്നങ്ങള്‍ ഓഫര്‍ നിരക്കില്‍ സ്വാതന്ത്ര്യദിനത്തില്‍ വില്‍പനക്ക് വെച്ചിട്ടുണ്ട്. വിവിധ സെക്ഷനുകള്‍ക്ക് ഇന്ത്യന്‍ പേരും നല്‍കിയിട്ടുണ്ട്.

ഓഫര്‍

ഓഫര്‍

ഓഫര്‍ പ്രകാരം സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ട്. ആപ്പിള്‍,സാസംങ്ങ്,വണ്‍ പ്ലസ്,ലെനോവോ,സോണി, മോട്ടറോള തുടങ്ങിയ കമ്പനികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ വില്‍പനക്കുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെയും വിലക്കുറവുണ്ട്. പവര്‍ ബാങ്കിന് 65 ശതമാനം വരെയാണ് ഓഫര്‍.

ഫ്‌ളിപ്കാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ട്

ആമസോണില്‍ 65 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് എങ്കില്‍ 71 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ഫ്ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്. ഇരു കൂട്ടരും മത്സരിച്ച് ഓഫര്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളും മത്സരിച്ച് തിരച്ചിലും ആരംഭിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കുമാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയിലില്‍ ഏറ്റവുമധികം ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്

72 മണിക്കൂര്‍

72 മണിക്കൂര്‍

72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയില്‍ ആഗസ്റ്റ് 12 നാണ് ആരംഭിച്ചത്. മൊബൈലുകള്‍, മൊബൈല്‍ അനുബന്ധ ഉത്പന്നങ്ങള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ടെലിവിഷന്‍ സെറ്റുകള്‍,സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയെല്ലാം ഓഫര്‍ നിരക്കിലാണ് വില്‍ക്കുന്നത്.

ആപ്പിളിനും ഓഫര്‍

ആപ്പിളിനും ഓഫര്‍

ഫ്രീഡം സെയിലില്‍ ആപ്പിള്‍ ഐഫോണ്‍ 6 ഓഫര്‍ നിരക്കില്‍ ലഭിക്കും. കൂടാതെ ഗൂഗിള്‍ പിക്സല്‍ എക്സ് എല്ലിനും ഡിസ്‌കൗണ്ട് ഉണ്ട്. ആഗസ്റ്റ് 11 രാത്രി 12 മണി വരെയാണ് ഓഫര്‍. ഉപഭോക്താക്കളില്‍ നിന്നും ഫ്രീഡം സെയിലിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

30 തോളം ഐറ്റങ്ങള്‍

30 തോളം ഐറ്റങ്ങള്‍

മുപ്പതോളം കാറ്റഗറികള്‍ക്കാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയിലില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പതിവിന് വിപരീതമായി ചില ഉത്പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത രീതിയിലുള്ള വന്‍ ഓഫറുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പേടിഎം

പേടിഎം

പേടിഎം ഏറ്റവും കൂടുതല്‍ ഓഫര്‍ നല്‍കുന്നത് ഫാഷന്‍ ആക്‌സസറികള്‍ക്കാണ്. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നിവയ്ക്ക് ക്യാഷ് ബാക്ക് ഓഫറും ഉണ്ട്.

 സൈനികര്‍ക്കു വേണ്ടി

സൈനികര്‍ക്കു വേണ്ടി

അതിര്‍ത്തി കാക്കുന്ന ധീര ജവാന്‍മാര്‍ക്കു വേണ്ടി എന്തെങ്കിലും നല്‍കൂ എന്ന അഭ്യര്‍ത്ഥനയും പേടിഎം വെബ്‌സൈറ്റില്‍ കാണാം. സൈനികര്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ സഹായം നല്‍കാനാഗ്രഹിക്കുന്നവര്‍ വൈബ്‌സൈറ്റിലുള്ള QR കോഡ് സ്‌കാന്‍ ചെയ്യണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+