ഗൂഗിളിന് ഇനി ഇന്ത്യക്കാരന് സിഇഒ... സുന്ദര്‍ പിച്ചൈ
വാഷിങ്ടണ്‍: കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒക്കെയാണ് ഇപ്പോള്‍ ലോകത്തെ നയിക്കുന്നത്. അങ്ങനെയുള്ള ലോകത്തെ വമ്പന്മാരാണ് ഗൂഗിളും മൈക്രോസോഫ്റ്റും എല്ലാം. ഇപ്പോഴിതാ ഈ രണ്ട് പ്രമുഖ കമ്പനികളുടേയും തലപ്പത്ത് ഇന്ത്യക്കാര്‍ വന്നിരിയ്ക്കുന്നു.
2014 ഫെബ്രുവരിയില്‍ ആണ് ഹൈദരാബാദ് സ്വദേശിയായ സത്യ നടെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി നിയമിയ്ക്കപ്പെട്ടത്. ഇപ്പോഴിതാ ഗൂഗിളിന്റെ തലപ്പത്തും ഒരു ഇന്ത്യക്കാരന് എത്തിയിരിയ്ക്കുന്നു.

സുന്ദര്‍ പിച്ചൈ എന്ന ചെന്നൈക്കാരനായ 43 കാരനാണ് ഗൂഗിളിന്റെ പുതിയ സിഇഒ. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രയിനും ആണ് പിച്ചൈയെ പുതിയ സിഇഒ ആയി നിയമിച്ച കാര്യം അറിയിച്ചത്.
ഖൊരഗ്പുര്‍ ഐഐടിയില്‍ നിന്ന് ബിരുദമെടുത്തതിന് ശേഷം സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും വാര്‍ട്ടണില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ സ്വന്തമാക്കിയ ആളാണ് സുന്ദര്‍ പിച്ചൈ. 2014 മുതല്‍ പിച്ചൈ ഗൂഗിളില്‍ ഉണ്ട്.
സുന്ദര്‍ പിച്ചൈയുടെ ഒരു വര്‍ഷത്തെ സേവനത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും കാര്യങ്ങളില്‍ കൈവരിച്ച് നേട്ടങ്ങളും ആണ് ഇപ്പോള്‍ സിഇഒ പദവി വരെ എത്തിച്ചിരിയ്ക്കുന്നത്. ലാറി പേജ് ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു.
എന്നാല്‍ സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ തലപ്പത്തെത്തുമ്പോള്‍ ആ കമ്പനിയില്‍ വേറെ ചില മാറ്റങ്ങളും വന്നു കഴിഞ്ഞു. ആല്‍ഫബെറ്റ് എന്ന മാതൃ കമ്പനിയുടെ കീഴിലെ നിരവധി കമ്പനികളില്‍ ഒന്ന് മാത്രമായിരിയ്ക്കും ഗൂഗിള്‍. ആല്‍ഫബെറ്റിന്റെ സിഇഒ ഗൂഗിള്‍ സ്ഥാപകനായ ലാറി പേജ് തന്നെ ആയിരിയ്ക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications