കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അ‍ഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺവാലി!! ലോകബാങ്ക് റിപ്പോർട്ട് ഇന്ത്യയ്ക്ക് പ്രതീക്ഷ...

Google Oneindia Malayalam News

Recommended Video

cmsvideo
5 വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺ വാലി, കാരണങ്ങൾ നിരത്തി ലോകബാങ്ക് | Oneindia Malayalam

ദില്ലി: ഇന്ത്യയെക്കുറിച്ച് പുതിയ പ്രസ്താവനയുമായി ലോകബാങ്ക്. ആഗോളഭീമന്മാരുടെ ആസ്ഥാനമായ സിലിക്കണ്‍ വാലിയായി മാറാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടാകുമെന്നാണ് ലോക ബാങ്ക് പ്രവചിച്ചിട്ടുള്ളത്. അഞ്ച് വർഷത്തിനകം ഈ നേട്ടം ഇന്ത്യ സ്വന്തമാക്കുമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു. വികസ്വരരാജ്യങ്ങളിലെ വളർച്ചയെക്കുറിച്ച് ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുള്ളത്. ലോകബാങ്ക് ഇന്ത്യയുടെ തലവൻ ജുനൈദ് കമാലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

കുറഞ്ഞ വരുമാനമുള്ള രാജ്യത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനമുള്ള രാജ്യമായി ഇന്ത്യ ഉയരേണ്ടതുണ്ട്. ലോകം മാറുകയാണെന്നും ഇതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതോടെ ഇന്ത്യ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള രംഗങ്ങളിൽ‍ ഇന്ത്യ വികസിക്കുമെന്നും ജുനൈദ് ചൂണ്ടിക്കാണിക്കുന്നു. "വികസ്വര രാജ്യങ്ങളിലെ പുതുമകൾ" എന്ന വിഷയത്തിൽ‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം സംസാരിക്കുമ്പോഴാണ് ജുനൈദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 siliconvalley-

നൂതനമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയിലെ കമ്പനികള്‍ മുരടിച്ചുപോകുമെന്നും വികസ്വര രാജ്യങ്ങളിൽ കണ്ടുപിടുത്തം, ഗവേഷണം എന്നിവ നടത്തുന്നതിൽ നിക്ഷേപം വരുന്നുണ്ടെന്നും ജുനൈദ് വ്യക്കമാക്കി. നയരൂപീകരണത്തില്‍ വേറിട്ട ചിന്തകള്‍ ഉണ്ടായാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് സിലിക്കൺ വാലിയായി മാറാൻ കഴിയുമെന്നും അതിന് ഈ രംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

English summary
India has the potential to innovate on the lines of Silicon Valley but it needs to do more for expanding the innovation ecosystem as it aspires to become a middle income country, World Bank India head Junaid Kamal Ahmad said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X