സൗദി അറേബ്യയും റഷ്യയും പോട്ടേ... എണ്ണ ഉല്‍പ്പാദനത്തില്‍ സ്വന്തം വഴിക്ക് ഇന്ത്യ, 11000 കോടി ലാഭം
ന്യൂഡല്‍ഹി: എണ്ണയ്ക്ക് വേണ്ടി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങളാണ് സൗദി അറേബ്യ, റഷ്യ, ഇറാഖ് എന്നിവ. ഇവര്‍ വില കൂട്ടുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം ഞെരുക്കത്തിലാകുക സ്വാഭാവികം. ഉല്‍പ്പാദനം കുറച്ച് വില കൂട്ടാനുള്ള ശ്രമം സൗദിയും റഷ്യയും എപ്പോഴും നടത്താറുണ്ട്. അത് ചെയ്യരുതെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രത്യേകിച്ച് ഫലമുണ്ടായിട്ടില്ല.
ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണ ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ പണം വിദേശത്തേക്ക് ഒഴുകുന്നതിന് പ്രധാന കാരണവും ഈ എണ്ണ ഇറക്കുമതിയാണ്. ഇതുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ വലിയ നേട്ടമാകും. ഇന്ത്യയുടെ കടല്‍-നദീ തീരങ്ങൡ എണ്ണയുടെ ശേഖരമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു...

അതിലൊന്നാണ് കൃഷ്ണ ഗോദാവരി നദീതടം. കോടികളുടെ മൂല്യമുള്ള എണ്ണ ശേഖരമാണ് ഈ തീരത്തോട് ചേര്‍ന്ന മേഖലയിലുള്ളത്. ഖനനം നടത്താന്‍ ഇന്ത്യ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പൊതുമേഖലാ കമ്പനിയായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്പറേഷന് (ഒഎന്‍ജിസി) ആണ് ഇവിടെ എണ്ണ ഉല്‍പ്പാദനത്തിന് ഇറങ്ങുന്നത്.
2021ല്‍ കൃഷ്ണ ഗോദാവരി നദീതടത്തില്‍ നിന്ന് എണ്ണ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ മാറ്റിവച്ചു. ഇതുവരെ ഉല്‍പ്പാദനം ആരംഭിച്ചതുമില്ല. അടുത്താഴ്ച എണ്ണ ഉല്‍പ്പാദനം തുടങ്ങുമെന്നാണ് കമ്പനി മാനേജ്മെന്റ് നല്കുന്ന പുതിയ വിവരം. മാത്രമല്ല, ബംഗാള്‍ ഉള്‍ക്കടലിലെ ഗ്യാസ് ഉല്‍പ്പാദനവും ആരംഭിക്കാനുള്ള പദ്ധതിയുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിന ഉല്‍പ്പാദനം 45000 ബാരല്‍ വരെ എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒഎന്‍ജിസി. വാതക ഉല്‍പ്പാദനം ഒരു കോടി മെട്രിക് സ്റ്റാന്റേര്‍ഡ് ക്യുബിക് മീറ്ററാക്കാനും സാധിക്കുമെന്ന് കരുതുന്നു. എണ്ണ ഉല്‍പ്പാദനം അടുത്താഴ്ചയും വാതക ഉല്‍പ്പാദനം അടുത്ത മെയ് മാസത്തിലും ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
സ്വന്തമായി എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ ഇ്ന്ത്യയ്ക്ക് സാധിക്കും. ഇതാകട്ടെ, വര്‍ഷത്തില്‍ 11000 കോടി രൂപ വരെ ലാഭിക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ കരുതുന്നു. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ ഘടകമാണ് എണ്ണ-വാതക ഇക്കുമതി. വാതകത്തിന് ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ്.
റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്നത്. നൈജീരിയ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. അതിനിടെയാണ് സൗദിയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചതും വില ഉയര്‍ത്താന്‍ ശ്രമിക്കുന്നതും. സൗദിയുടെ ഇത്തരം വെല്ലുവളികള്‍ മറികടക്കാന്‍ കൃഷ്ണ ഗോദാവരി തീരത്തെ ഉല്‍പ്പാദനം വഴി സാധിക്കുമെന്നാണ് കരുതുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications