കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ തിന്ന പിസയുടെ കണക്കു കേട്ടാല്‍ ഞെട്ടും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഡോമിനോസ് പിസയ്ക്ക് സ്വന്തം നാടായ അമേരിയ്ക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപഭോക്താക്കളുള്ളത് ഏത് രാജ്യത്താണെന്ന് അറിയാമോ? വല്ല യൂറോപ്യന്‍ രാജ്യങ്ങളുമാണെന്ന് കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അമേരിയ്ക്ക കഴിഞ്ഞാല്‍ ഡോമിനോസിന് ഏറ്റവും അധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ലക്ഷക്കണക്കിന് പിസയാണ് രാജ്യത്ത് വിറ്റുപോകുന്നത്. ഇന്ത്യക്കാരുടെ പിസ പ്രേമത്തിന്റെ കണക്കുകള്‍ കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും.

ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് ഇന്ത്യക്കാര്‍ പിസ രുചിയ്ക്ക് അടിമപ്പെട്ടത്. ഡോമിനോസിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി ജൂബിലന്റ് ഫുഡ് വര്‍ക്‌സിനാണ്. പ്രതിദിനം രാജ്യത്ത് നാല് ലക്ഷം പിസകളാണ് വില്‍ക്കുന്നത്. വര്‍ഷത്തില്‍ 12 കോടിയില്‍ അധികം. രാജ്യത്ത് മക്‌ഡൊണാള്‍ഡ്‌സ് വില്‍ക്കുന്ന ബര്‍ഗറിനെക്കാള്‍ രണ്ടിരട്ടിയാണിത്. ഇന്ത്യയില്‍ മാത്രമാണ് മക്‌ഡൊണാള്‍ഡ്‌സിനെക്കാള്‍ ഡോമിനോസിന് മേല്‍ക്കൈ നേടാനായത് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു.

Pizza

നവംബര്‍ 29 വരെയുള്ള കണക്കുകള്‍ പരിശോധിയ്ക്കുകയാണെങ്കില്‍ രാജ്യത്തെ 173 നഗരങ്ങളിലായി 818 റസ്‌റ്റോറന്റുകളാണ് ഡോമിനോസ് പിസയ്ക്കുള്ളത്. ഇന്ത്യയില്‍ ഇനിയും വറനാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഡോമിനോസ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് അജയ് കൗള്‍ പറയുന്നു. എന്തെയാലും ഇന്ത്യക്കാരുടെ പിസ പ്രിയം രാജ്യത്ത് ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് പ്രചോദനമാവുകയാണ്.

English summary
Domino's, the world's largest pizza delivery chain, sells more pizzas in India than anywhere else outside its home country — the US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X