കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിച്ച് 'മോദിയുടെ' ഇന്ത്യ; ആറാമത്തെ സാമ്പത്തിക ശക്തി, ഫ്രാന്‍സിനെ പിന്നിലാക്കി.. പക്ഷേ,

  • By Desk
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റവും അധികം വിമര്‍ശമങ്ങള്‍ ഏറ്റുവാങ്ങുന്നത് സാമ്പത്തിക മേഖലയിലെ പരിഷ്‌കരണങ്ങളുടെ പേരിലാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ചില്ലറ ബുദ്ധിമുട്ടുകളല്ല രാജ്യത്ത് ഉണ്ടാക്കിയത്.

എന്നാല്‍ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) യുടെ കണക്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ജിഡിപി 2.6 ട്രില്യണ്‍ ഡോളറില്‍ എത്തി എന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്.

ഇതോടെ ലോകത്തെ സമ്പദ് ശക്തികൡ ആറാം സ്ഥാനവും ഇന്ത്യക്ക് സ്വന്തമായതായി ഐഎംഎഫ് പറയുന്നു. 2018 ഏപ്രില്‍ മാസത്തെ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കില്‍ ആണ് ഐഎംഎഫ് ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശക്തമായ മറുപടി തന്നെ ആയിരിക്കും ഐഎംഎഫ് റിപ്പോര്‍ട്ട്.

ഞെട്ടിക്കുന്ന വളര്‍ച്ച

ഞെട്ടിക്കുന്ന വളര്‍ച്ച

ഇന്ത്യന്‍ സമ്പദ് ഘടന താഴേക്ക് പതിക്കുന്നു എന്ന് ആരോപണം നേരിടുന്ന വേളയില്‍ ആണ് ഐഎംഎപിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുള്ളത്. അത് പ്രകാരം 2017 ല്‍ ഇന്ത്യ നേടിയിട്ടുള്ളത് മികച്ച വളര്‍ച്ച തന്നെയാണ്. 2.6 ട്രില്ല്യണ്‍ ഡോളറില്‍ ജിഡിപി എത്തി എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഐഎംഎഫ് റിപ്പോര്‍ട്ടുകള്‍ എത്രത്തോളം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ളതാണ് എന്ന ചോദ്യവും ഉയര്‍ത്തപ്പെടുന്നുണ്ട്.

ഫ്രാന്‍സിനെ പിന്തളി... ആറാം സ്ഥാനത്ത്

ഫ്രാന്‍സിനെ പിന്തളി... ആറാം സ്ഥാനത്ത്

ലോകത്തെ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അത്ര മികച്ചതൊന്നും ആയിരുന്നില്ല. എന്നാല്‍ പുതിയ കണക്ക് പ്രകാരം ആറാമതാണ് ഇന്ത്യ. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഇപ്പോഴും ഐഎംഎഫിന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി അമേരിക്ക തന്നെയാണ്. ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയാണ് അമേരിക്കയ്ക്ക് താഴെയുള്ളത്. ചെറിയ വ്യത്യാസത്തിലാണ് ഫ്രാന്‍സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

നോട്ട് നിരോധനവും ജിഎസ്ടിയും

നോട്ട് നിരോധനവും ജിഎസ്ടിയും

ഒരു ദിവസം പെട്ടെന്ന് നടത്തിയ പ്രഖ്യാപനം ആയിരുന്നു നോട്ട് നിരോധനം. ഇതിന്റെ പ്രത്യാഘാതം വളരെ രൂക്ഷവും ആയിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും സാധാരണ ജനങ്ങള്‍ നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് മോചിതരായിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സമാനമാണ് ജിഎസ്ടി നടപ്പിലാക്കിയ സംഭവവും.

എന്നാല്‍ ഐഎംഎഫിനും ലോകബാങ്കിനും ഇത്തരം ആശങ്കകള്‍ ഒന്നും തന്നെയില്ല. നോട്ട് നിരോധനത്തിന്റേയും ജിഎസ്ടിയുടേയും പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടന മറികടന്നു എന്നാണ് അവരുടെ വിലയിരുത്തല്‍.

ആറാം സ്ഥാനം സ്ഥിരമാവില്ല

ആറാം സ്ഥാനം സ്ഥിരമാവില്ല

നേരത്തെ സൂചിപ്പിച്ചതുപോലെ നേരിയ വ്യത്യാസത്തില്‍ ആണ് ഇന്ത്യക്ക് മുന്നില്‍ ഫ്രാന്‍സിന് ആറാം സ്ഥാനം നഷ്ടമായത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഫ്രാന്‍സ് ആറാം സ്ഥാനം തിരിച്ചുപിടിക്കും എന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

2017 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.7 ശതമാനം ആകും എന്നായിരുന്നു ഐഎംഎഫിന്റെ വിലയിരുത്തല്‍. 2018 ല്‍ ഇത് 7.4 ശതമാനവും 2019 ല്‍ 7.8 ശതമാനവും ആകും എന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്.

ലോകബാങ്കിന്റെ കണക്കുകള്‍

ലോകബാങ്കിന്റെ കണക്കുകള്‍

ഐഎംഎഫിന്റേതിന് സമാനമാണ് ലോകബാങ്കിന്റേയും പ്രവചനങ്ങള്‍. 6.7 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2018 ല്‍ വളര്‍ച്ച 7.3 ശതമാനം ആകും എന്നാണ് ലോകബാങ്കിന്റെ കണക്കാക്കല്‍. 2019 ലും 2020 ലും വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തില്‍ നിലനില്‍ക്കും എന്നും ലോകബാങ്ക് കണക്കാക്കുന്നുണ്ട്.

പ്രതിസന്ധികളെ മറികടന്നു എന്നത് മാത്രമല്ല, ദക്ഷിണേഷ്യയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക മേഖലയാക്കി മാറ്റുന്നതിനുള്ള പശ്ചാത്തലം ഒരുക്കുന്നതിലും ഇന്ത്യ വിജയിച്ചു എന്നാണ് വിലയിരുത്തല്‍.

ആദ്യ അഞ്ചിലേക്ക് എത്തുമോ?

ആദ്യ അഞ്ചിലേക്ക് എത്തുമോ?

ലോക സാമ്പത്തിക ശക്തികളുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഒരു ഘട്ടം ആണ്. അതിലേക്കുള്ള പ്രയാണത്തില്‍ തന്നെയാണ് ഇന്ത്യ എന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം. 2019 ഇന്ത്യയെ ലോകത്തിലെ ആദ്യ അഞ്ച് സമ്പദ് ശക്തികളില്‍ ഒന്നാക്കി മാറ്റുമോ എന്നാണ് ചോദ്യം. ജിഡിപി മൂന്ന് ട്രില്യണ്‍ ഡോളറില്‍ എത്തുന്നതോടെ ഇത് സാധ്യമാകും.

ഇവൻമാർ ഇനി മുതൽ 'സുഡുക്കളല്ല' 'ലഡുക്കൾ'!!! അടുത്ത ഹർത്താലിന് ജ്വല്ലറിയാക്കാം... അറഞ്ചം പുറഞ്ചം ട്രോൾഇവൻമാർ ഇനി മുതൽ 'സുഡുക്കളല്ല' 'ലഡുക്കൾ'!!! അടുത്ത ഹർത്താലിന് ജ്വല്ലറിയാക്കാം... അറഞ്ചം പുറഞ്ചം ട്രോൾ

സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!

കേള്‍ക്കാത്ത തെറിയൊന്നും ഇല്ല... മാപ്പ് പറയില്ല, മാപ്പ് പറയേണ്ടത് സംഘപരിവാറാണ്; ദുർഗ വൺഇന്ത്യയോട്കേള്‍ക്കാത്ത തെറിയൊന്നും ഇല്ല... മാപ്പ് പറയില്ല, മാപ്പ് പറയേണ്ടത് സംഘപരിവാറാണ്; ദുർഗ വൺഇന്ത്യയോട്

English summary
India’s Gross Domestic Product (GDP), the worth of the economy, clocked in at $2.6 trillion for 2017, according to the database of the International Monetary Fund’s World Economic Outlook (WEO) for April 2018.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X