ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.2 ശതമാനത്തിലെത്തിയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ്
ദില്ലി: ഇന്ത്യയിലെ ജിഡിപി നിരക്കിൽ ഉയർച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തെക്കാള്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപിയില്‍ 7.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും രണ്ടാം പാദത്തിൽ 6.3 ശതമാനമായിരുന്നുവെന്നുമാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ- ജൂൺ മാസങ്ങളിൽ ജിഡിപിയുടെ വളർച്ച 5.7 ശതമാനമായിരുന്നുവെന്നും. 2017 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി നിരക്ക് 6.1 ശതമാനവുമായിരുന്നു. ജുലൈ- സെപ്തംബർ മാസങ്ങളിലെ ജിഡിപി 6.3 ൽ നിന്ന് 6.5ലെത്തുമെന്നുമായിരുന്നു കണക്ക് കൂട്ടിയിരുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളർച്ചയുടെ തോത് 6.6 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയിലെ ഒക്ടോബർ- ഡിസംബർ പാദത്തിലെ വളർച്ചാ നിരക്ക് 6.9 ശതമാനിയിരിക്കുമെന്നാണ് നേരത്തെ റോയിറ്റേഴ്സ് പുറത്തുവിട്ട സർവേ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 2018ൽ 7.4 ശതമാനത്തിലെത്തുമെന്നും 2019ല്‍ 7.8 ശതമാനത്തിലെത്തുമെന്നും അന്താരാഷ്ട്ര നാണയനിധി പ്രവചിച്ചിരുന്നു.
നേരത്തെ 2018 നവംബറിൽ മൂഡീസ് സർവേയിലും 2018ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.6 ശതമാനത്തിലെത്തുമെന്നും 2019ൽ ഇത് 7.5 ശതമാനത്തിലെത്തുമെന്നും ഇത് നോട്ട് നിരോധനവും ജിഎസ്ടിയും പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുമെന്നും മൂഡീസ് പ്രവചിച്ചിരുന്നു. 2005 മുതൽ 2008 വരെയുള്ള കാലയളവിൽ ജിഡിപിയിൽ ഓരോ വര്‍ഷവും 9 ശതമാനം വളർച്ച വീതം രേഖപ്പെടുത്തിയിരുന്നുവെന്നും മൂഡീസ് സര്‍വേ പറയുന്നു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications