251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍... ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ കമ്പനി

ദില്ലി: സ്മാര്‍ട്ട് ഫോണുകളുടെ കാലമാണിത്. ഓരോ ദിവസവും എന്നതുപോലെ പുതിയ കമ്പനികള്‍ ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുയാണ്. അതുകൊണ്ട് തന്നെ വിലയുടെ കാര്യത്തിലും അല്‍പം കുറവൊക്കെ വരുന്നുണ്ട്.

എന്നാല്‍ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ഒരു ഇന്ത്യന്‍ കമ്പനി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നത്. ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍. വിലകേട്ടാല്‍ നിങ്ങള്‍ വീണ്ടും ഞെട്ടിയേക്കാം... വെറും 251 രൂപ.

ഇന്ത്യന്‍ കമ്പനിയായ റിങ്ങിഗ് ബെല്‍സ് ആണ് ഫോണ്‍ പുറത്തിറക്കുന്നത്. 'ഫ്രീഡം 251' എന്നാണ് ഈ അത്ഭുത സ്മാര്‍ട്ട് ഫോണിന്റെ വില.

സ്മാര്‍ട്ട് ഫോണിന് എന്ത് കൊടുക്കാം

സ്മാര്‍ട്ട് ഫോണിന് എന്ത് കൊടുക്കാം

ഒരു സ്മാര്‍ട്ട് ഫോണിന് എത്ര രൂപ വരെ മുടക്കാന്‍ തയ്യാറാകും ആളുകള്‍? ആയിരങ്ങളും പതിനായിരങ്ങളും മുടക്കാന്‍ തയ്യാറുള്ളവരാണ് അധികവും. എന്നാല്‍ ഇനിയിപ്പോള്‍ അതിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് തോന്നുന്നു.

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍

ഫ്രീഡം 251എന്ന സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ക്ക് വെറും 251 രൂപയ്ക്ക് ലഭിയ്ക്കും. ഫെബ്രുവരി 17 ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ഫോണ്‍ പ്രകാശനം ചെയ്യുന്നത്.

റിങ്ങിങ് ബെല്‍സ്

റിങ്ങിങ് ബെല്‍സ്

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ റിങ്ങിഘ് ബെല്‍സ് ആണ് 'ഫ്രീഡം 251' പുറത്തിറക്കുന്നത്.

പ്രധാനമന്ത്രിയുടെ മുദ്രാവാക്യം

പ്രധാനമന്ത്രിയുടെ മുദ്രാവാക്യം

ഭാരതത്തെ പൂര്‍ണമായുംബന്ധിപ്പിയ്ക്കുക, രാജ്യത്തിന്റെ വളര്‍ച്ച എല്ലാവരിലേയ്ക്കും എത്തിയ്ക്കുക - എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനം സാധ്യമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പരിശ്രമം എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

എന്തൊക്കെയുണ്ട്

എന്തൊക്കെയുണ്ട്

നാല് ഇഞ്ചിന്റെ ഡിസ്‌പ്ലേ, എട്ട് ജിബി മെമ്മറി, 3.2 മെഗാ പിക്‌സല്‍ ക്യാമറ, ഇരട്ട സിം... ഫ്രീഡം 251 ന്റെ സ്‌പെസിഫിക്കേഷന്‍സ് ഏറെയാണ്.

ത്രീജിയാണ്

ത്രീജിയാണ്

ഫ്രീഡം 251 ല്‍ ത്രീ സേവനം ലഭ്യമാണ്. മികച്ച പെര്‍ഫോമന്‍സ് തന്നെ ആയിരിയ്ക്കും ഫോണിന്റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ കമ്പനി

പുതിയ കമ്പനി

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയിലെ പുതിയ കമ്പനിയാണ് റിങ്ങിങ് ബെല്‍സ്. 2015 ല്‍ ആണ് ഇവര്‍ സ്ഥാപനം തുടങ്ങുന്നത്.

ഫോര്‍ ജിയിലും

ഫോര്‍ ജിയിലും

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിലക്കുറിവിന്റെ വിപ്ലവം സൃഷ്ടിയ്ക്കാനൊരുങ്ങുകയാണ് റിങ്ങിങ് ബെല്‍സ്. വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ജി ഫോണുകളുടെ ഉത്പാദകരും ഇവര്‍ തന്നെയാണ്.

ഫോണ്‍ വാങ്ങാം

ഫോണ്‍ വാങ്ങാം

ഫെബ്രുവരി 18 ന് രാവിലെ ആറ് മണിമുതല്‍ ഫെബ്രുവരി 21 രാത്രി എട്ട് മണിവരെ ഫ്രീഡം 251 ഫോണുകള്‍ ഓണ്‍ലൈനിലൂടെ വാങ്ങാനാകും. ജൂണ്‍ 30 നകം ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

മേക്ക് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മേക്ക് ന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഈ പുതിയ ഫോണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+