കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണയില്‍ ഇന്ത്യയുടെ കൂപ്പുകുത്തല്‍... ജൂണിൽ മാത്രം ഇടിഞ്ഞത് 6 ശതമാനം; സ്വകാര്യമേഖലയില്‍ ദുരന്തം

Google Oneindia Malayalam News

ദില്ലി: അസംസ്‌കൃത എണ്ണ ഉത്പാദനത്തിലും പ്രകൃതി വാതക ഉത്പാദനത്തിലും സ്വയംപര്യാപ്തതയുള്ള രാജ്യമൊന്നും അല്ല ഇന്ത്യ. എന്നിരുന്നാലും ഇന്ത്യയില്‍ നടക്കുന്ന ഉത്പാദനം അത്ര മോശമെന്നും പറയാന്‍ കഴിമായുമായിരുന്നില്ല.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയും പ്രകൃതിവാതക വിലയും വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലേയും സ്ഥിതി അത് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം തന്നെയാണ് ഇതിന് പ്രധാന കാരണം.

ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഉത്പാദനം വലിയ ഇടിവാണ് നേരിട്ടത്. പ്രകൃതിവാതകത്തിന്റെ സ്ഥിതി അതിലും കഷ്ടമാണ് വിശദാംശങ്ങള്‍...

6 ശതമാനം കുറഞ്ഞു

6 ശതമാനം കുറഞ്ഞു

ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ അസംസ്‌കൃത എണ്ണ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം ആണ് കുറഞ്ഞത്. പ്രകൃതി വാതക ഉത്പാദനത്തില്‍ ഉണ്ടായത് 12 ശതമാനത്തിന്റെ കുറവാണ്.

ജൂണിലെ അസംസ്‌കൃത എണ്ണ ഉത്പാദനം 2,527 ആയിരം മെട്രിക് ടണ്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിയാകുന്ന എണ്ണപ്പാടങ്ങൾ

കാലിയാകുന്ന എണ്ണപ്പാടങ്ങൾ

ഇന്ത്യ എണ്ണ സംപുഷ്ടമായ ഒരു രാജ്യമല്ല. ഇന്ത്യയിലെ എണ്ണപ്പാടങ്ങൾ വര്‍ഷങ്ങളായി വറ്റിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എണ്ണയ്ക്ക് വേണ്ടി ഇന്ത്യക്ക് സൗദി അറേബ്യയേയും അമേരിക്കയേയും ഇറാനേയും ഒക്കെ ആശ്രയിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്.

ഇപ്പോഴത്തെ ഉത്പാദനക്കുറവിന് കാരണം കൊറോണവൈറസ് വ്യാപനം കൂടിയാണ്.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam
സ്വകാര്യമേഖലയില്‍ കനത്ത പ്രഹരം

സ്വകാര്യമേഖലയില്‍ കനത്ത പ്രഹരം

പൊതുമേഖല സ്ഥാപനം ആയ ഒഎന്‍ജിസിയുടെ എണ്ണക്കിണറുകളുടെ പ്രവര്‍ത്തനത്തെ കൊവിഡ് വ്യാപനം വലിയതോതില്‍ ബാധിച്ചിട്ടില്ല. ഇവിടെ ഉത്പാദനത്തില്‍ വെറും ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഓയില്‍ ഇന്ത്യയുടെ എണ്ണപ്പാടങ്ങളില്‍ ഉത്പാദനം 10 ശതമാനം കുറഞ്ഞു. സ്വകാര്യ മേഖലയില്‍ ഇത് 16 ശതമാനം വരെ കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍.

പ്രകൃതിവാതകം

പ്രകൃതിവാതകം

പ്രകൃതിവാതക ഉത്പാനം ജൂണില്‍ 2,324 ദശലക്ഷം മെട്രിക് ടണ്‍ ആയാണ് കുറഞ്ഞിരിക്കുന്നത്. ഒഎന്‍ജിസി ഉത്പാദനം 9 ശതമാനം കുറഞ്ഞപ്പോള്‍ സ്വകാര്യ മേഖലയില്‍ 29 ശതമാനം ആണ് കുറഞ്ഞത്. പ്രകൃതിവാതക ഉപഭോഗത്തിലുളള കുറവും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്‌കരണകേന്ദ്രങ്ങളിലെ സ്ഥിതി

സംസ്‌കരണകേന്ദ്രങ്ങളിലെ സ്ഥിതി

2019 ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ റിഫൈനറികളില്‍ (എണ്ണ സംസ്‌കാരണ കേന്ദ്രങ്ങളില്‍) ഈ ജൂണ്‍ മാസത്തില്‍ നടന്ന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ 13.6 ശതമാനം കുറവാണ്. പൊതുമേഖലയില്‍ 9.2 ശതമാനം ആണ് കുറവ്. സ്വകാര്യ മേഖലയില്‍ 16 ശതമാനവും.

എണ്ണ ഉത്പാദനത്തില്‍ ഇന്ത്യ

എണ്ണ ഉത്പാദനത്തില്‍ ഇന്ത്യ

സമൃദ്ധമായ എണ്ണപ്പാടങ്ങള്‍ ഉള്ള ഒരു രാജ്യമല്ല ഇന്ത്യ എന്ന് നേരത്തേ പറഞ്ഞല്ലോ. എണ്ണ ഉത്പാദനത്തില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം അമേരിക്കയാണ്. സൗദി അറേബ്യ രണ്ടാം സ്ഥാനത്തും. റഷ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്.

ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം 25 ആണ്. 2019 ലെ കണക്ക് അനുസരിച്ച് പ്രതിദനം ഇന്ത്യ ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണ 715,459 ബാരല്‍ ആണ്.

English summary
India's crude oil production and natural gas production declined in June 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X