കോടീശ്വരന്‍മാരുടെ അതിസുന്ദരികളായ അവിവാഹിത പെണ്‍മക്കള്‍... ഇത്തിരി രഹസ്യം
ശതകോടീശ്വരന്‍മാര്‍ ഒരുപാടുള്ള രാജ്യമാണ് നമ്മുടേത്. എന്നാലെന്താ... പട്ടിണിക്ക് ഒരു കുറവും ഇല്ല. കോടീശ്വരന്‍മാരേക്കാള്‍ ഭാഗ്യവാന്‍മാര്‍/ഭാഗ്യവതിമാര്‍ അവരുടെ മക്കളാണ്. പിതാവിന്റെ അധ്വാനത്തിന്റെ വിയര്‍പ്പിന്റെ വിലയാണല്ലോ അവര്‍ ആസ്വദിക്കുന്നത്.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍, പക്ഷേ ആ വെളളിക്കരണ്ടി മാറ്റി വച്ച് സ്വയം അധ്വാനിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? ബിസിനസിന്റെ പിന്തുടര്‍ച്ചക്കാര്‍ ആണ്‍കുട്ടികള്‍ മാത്രമല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ എങ്ങനെയുണ്ടാകും?
അതാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ, അവിവാഹിതരായ പെണ്‍മക്കളുടെ വിജയകഥ.

അനന്യശ്രീ ബിര്‍ള
കുമാരമംഗലം ബിര്‍ളയുടേയും നീര്‍ജ ബിര്‍ളയ.ുടേയും മകളാണ് അനന്യശ്രീ ബിര്‍ള. അച്ഛന്റെ പണം കൊണ്ട് സുഖിച്ച് ജീവിക്കാനായിരുന്നില്ല അനന്യയുടെ തീരുമാനം. ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അനന്യ 2012 ല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങി. സ്വതന്ത്ര മൈക്രോഫിനോന്‍സ്- ഇപ്പോള്‍ ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്തുണ്ട് ഈ കമ്പനി.

യാഷാശ്വിനി
ബിസിനസ് ടൈക്കൂണ്‍ നവീന്‍ ജിണ്ടാലിന്റേയും കുച്ചുപ്പുടി നര്‍ത്തകി ഷാലു ജിണ്ടാലിന്റേയും മകളാണ് യാഷാശ്വിനി. അച്ഛന്റെ വഴിയല്ല യാഷാശ്വിനിക്ക്, അമ്മയുടെ വഴിയാണ്. കഥക് ആണ് മേഖല. കൗമാരം പിന്നിട്ടിട്ടില്ലെങ്കിലും യാഷാശ്വിനി കഥകില്‍ തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു.

ഇഷ അംബാനി
മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകള്‍. യേല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത ആളാണ് ഇഷ. ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ജയന്തി ചൗഹാന്‍
ബിസ്ലേരി എന്ന പേര് എല്ലാവരും കേട്ടിരിക്കും. രമേശ് ചൗഹാന്‍ ആണ് ബിസ്ലേരിയുടെ ഉടമ. രമേശ് ചൗഹാന്റെ മകളാണ് ജയന്തി. ജയന്തി ഇപ്പോള്‍ ബിസ്ലേരി ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്.

രാധ കപൂര്‍
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ മകളാണ് രാധ കപൂര്‍. ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ രാധ ഇപ്പോള്‍ മൈക്രോ സോഫ്റ്റ് വെഞ്ച്വേഴ്‌സുമായി ചേര്‍ന്ന് ഡിസൈനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്.

റോഷ്‌നി കപൂര്‍
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ ിളയ മകളാണ് റോഷ്‌നി കപൂര്‍. റോഷ്‌നി ഇപ്പോഴും വിദ്യാര്‍ത്ഥിനിയാണ്. എന്തായിരിക്കും പഠനം പൂര്‍ത്തിയാക്കിയാല്‍ റോഷ്‌നിയുടെ പദ്ധതി?












Click it and Unblock the Notifications