കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്-ചൈന വ്യാപാര യുദ്ധം മുതലെടുക്കാന്‍ ഇന്ത്യ; വിദേശ സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതി

Google Oneindia Malayalam News

ദില്ലി: യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുതലെടുക്കാന്‍ പദ്ധതിയുമായി ഇന്ത്യ. ദീര്‍ഘ കാലമായി തുടരുന്ന വ്യാപാര യുദ്ധത്തിന്റെ ഗുണഫലങ്ങള്‍ മുതലെടുക്കാന്‍ ഇന്ത്യ വൈകിയോ എന്ന ആശങ്ക ഉയരുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം. ആപ്പിള്‍, ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍ കോര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളെ ലക്ഷ്യമിട്ട് വ്യാപാരം നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 14 ന് നടന്ന യോഗത്തില്‍ നിരവധി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി.

തായ്വാന്‍ ആസ്ഥാനമായ കരാര്‍ നിര്‍മ്മാതാക്കളായ പെഗട്രോണ്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ യോഗത്തില്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കം ഇതിനോടകം കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന ചരക്കുകളുടെ ഉയര്‍ന്ന താരിഫിന് കാരണമാവുകയും ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഉയര്‍ന്ന താരിഫുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ തേടാന്‍ കമ്പനികളെ പ്രേരിപ്പിച്ചു.

വിദേശ നിക്ഷേപം

രാജ്യത്തിന്റെ വിദേശ നിക്ഷേപ പ്രമോഷന്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയോട് അവരുടെ നയങ്ങളും പ്രോത്സാഹന ഘടനകളും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, ഓട്ടോകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം എന്നിവയുള്‍പ്പെടെ ഒമ്പത് മേഖലകളാണ് പദ്ധതിയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. മികച്ച പ്രവര്‍ത്തനത്തിനായി നിക്ഷേപ മേഖലകള്‍ നിര്‍ദ്ദേശിക്കുന്നതിന് ആഗസ്റ്റ് 26 നും സെപ്റ്റംബര്‍ 5 നും ഇടയില്‍ സര്‍ക്കാര്‍ കമ്പനികള്‍ സന്ദര്‍ശിക്കുമെന്ന് രേഖയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളും ഈ സന്ദര്‍ശനത്തില്‍ പങ്കെടുക്കും.

ആപ്പിള്‍

ആഗസ്റ്റ് 14ന് നടന്ന യോഗത്തിലെ സര്‍ക്കാര്‍ റെക്കോര്‍ഡ് അനുസരിച്ച്, വിപണന ഘടകങ്ങളും, വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ആനുകൂല്യങ്ങളും വിശദീകരിക്കുന്ന ഒരു ''സമ്പൂര്‍ണ്ണ പാക്കേജ്'' നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കാന്‍ തയ്യാറാകും. എന്നാല്‍ ആപ്പിള്‍, വിസ്‌ട്രോണ്‍, പെഗട്രോണ്‍, ഫോക്‌സ്‌കോണ്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ പുതിയ ആനുകൂല്യങ്ങള്‍ നല്‍കുമോ അതോ നിലവിലുള്ളവയെക്കുറിച്ച് വിശദമായി വിവരിക്കുമോ എന്നതും വ്യക്തമല്ല. അവസരം നഷ്ടപ്പെട്ടുവെന്ന് ചിലര്‍ ഭയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കാനും വേഗത്തില്‍ നീങ്ങാനും ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് രേഖ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക്! തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ഞെട്ടല്‍കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക്! തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ഞെട്ടല്‍

ആഗോള ഉല്‍പാദനം

പ്രധാന ആഗോള ഉല്‍പാദന കേന്ദ്രമായ ചൈനയ്ക്ക് പുറത്ത് വിതരണ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ച് കമ്പനികള്‍ ചിന്തിക്കുമ്പോള്‍, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ അവര്‍ നല്‍കുന്ന വേഗത്തിലുള്ള അനുമതികളും സുസ്ഥിരമായ നയങ്ങളും കണക്കിലെടുത്ത് മികച്ച ലക്ഷ്യസ്ഥാനങ്ങളായി ഉയര്‍ന്നുവെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. ആല്‍ഫബെറ്റ് ഇങ്കിന്റെ ഗൂഗിള്‍ ഈ വര്‍ഷം മുതല്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് മാറ്റുന്നുവെന്ന് നിക്കി ബിസിനസ് ദിനപത്രം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വലിയ ആഭ്യന്തര വിപണി ഉള്ള രാജ്യമാണ് ഇന്ത്യയെന്നും ഇക്കാര്യത്തില്‍ അവര്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്നും വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ യുഎസ്-ഇന്ത്യ സ്‌പെഷ്യലിസ്റ്റ് റിച്ചാര്‍ഡ് റോസോ പറയുന്നു.

താരിഫ് യുദ്ധത്തില്‍ നിന്ന് പ്രയോജനം

താരിഫ് യുദ്ധത്തില്‍ നിന്ന് പ്രയോജനം

ചൈന-യുഎസ് വ്യാപാര യുദ്ധം ആഗോള ഓട്ടോമോട്ടീവ് വിതരണ ശൃംഖലകളെ തകര്‍ക്കുകയും വന്‍കിട വാഹന നിര്‍മാതാക്കളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍, ഹ്യുണ്ടായ് മോട്ടോര്‍ കോ, ഹോണ്ട മോട്ടോര്‍ കോ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക നിര്‍മാതാക്കളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച പ്രത്യേകം സന്ദര്‍ശിച്ചു. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ചില സപ്ലൈ ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നത് പരിഗണിക്കുമോയെന്ന ആവശ്യം യോഗത്തില്‍ പങ്കെടുത്ത ഒരു വ്യവസായ ഉദ്യോഗസ്ഥന്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ അഭ്യര്‍ത്ഥനയോട് ഫോക്സ്വാഗനും ഹ്യൂണ്ടായും പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങി; പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങി; പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

വ്യാപാര തര്‍ക്കം

നീണ്ടുനില്‍ക്കുന്ന വ്യാപാര തര്‍ക്കം ആപ്പിളിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് പറയാം. ചൈനയില്‍ നിര്‍മ്മിക്കുന്ന പ്രധാന ഉല്‍പ്പന്നമായ സ്മാര്‍ട്ട് വാച്ചുകള്‍ക്കായി യു.എസ് ഭരണകൂടം ചുമത്തിയ 15% നികുതി സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഐ ഫോണിന്റെ താരിഫാകട്ടെ ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. വളര്‍ച്ചയ്ക്ക് വലിയ ഇടമുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ആപ്പിള്‍ ഫോണുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ഫോക്‌സ്‌കോണ്‍ പോലുള്ളവര്‍ തങ്ങളുടെ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും, ചൈന പോലുള്ള രാജ്യങ്ങള്‍ കൂടുതല്‍ പ്രഗത്ഭരായ തൊഴില്‍ ശക്തിയും മികച്ച സംഘടിത ഘടക പരിസ്ഥിതി വ്യവസ്ഥയും വാഗ്ദാനം ചെയ്യുന്നുവെന്ന് എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.

കോര്‍പ്പറേറ്റ് നിക്ഷേപം

ഭാവിയിലെ കോര്‍പ്പറേറ്റ് നിക്ഷേപ തീരുമാനങ്ങള്‍ ഒരു രാജ്യത്തിന് നയ സ്ഥിരതയും വേഗത്തിലുള്ള അനുമതികളും നല്‍കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്ന് ഇന്ത്യയിലെ മുതിര്‍ന്ന സ്മാര്‍ട്ട്ഫോണ്‍ വ്യവസായ എക്‌സിക്യൂട്ടീവ് പറഞ്ഞു. വിയറ്റ്‌നാം വളരെ ചെറിയ രാജ്യമാണ്, സൂപ്പര്‍-സ്‌കെയില്‍, മള്‍ട്ടി-ടയര്‍ സപ്ലൈ ചെയിന്‍ ശേഷിയിലേക്ക് വളരാനുള്ള സാധ്യത അവര്‍ക്കില്ലെന്നും എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ കോണ്‍സുലേറ്റുകളുമായി വിദേശ കമ്പനികളുടെ പട്ടിക പങ്കുവയ്ക്കും, ഇതുവഴി അവരുടെ ആസ്ഥാനത്തെ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ചകള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തുമെന്നുമാണ് പ്രതീക്ഷയെന്നും രേഖയില്‍ പറയുന്നു.

Read More: നിഷയുടെ വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനും സംശയം; പാലായില്‍ പ്രതിസന്ധി തുടരുന്നു, കടുപ്പിച്ച് ജോസഫും

English summary
India to take advantage of US-China trade war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X