സ്വര്‍ണവില 16000 രൂപ കുറഞ്ഞു!! നേപ്പാളില്‍ വന്‍ വിലക്കുറവ്; മലയാളി കൊതിയൂറേണ്ട, വണ്ടിക്കാശ് പോകും
സ്വര്‍ണ പ്രേമികള്‍ക്ക് നേപ്പാളില്‍ നിന്ന് കഴിഞ്ഞ ദിവസം നല്ല വാര്‍ത്ത വന്നിരുന്നു. സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ആനുകൂല്യം പിടിച്ച് സ്വര്‍ണവില വന്‍തോതില്‍ ഇടിഞ്ഞു എന്നായിരുന്നു വാര്‍ത്ത. 16000 രൂപയാണ് ഒരു ടോള സ്വര്‍ണത്തിന് ഇടിഞ്ഞത്. ഒരു ടോള എന്നുവച്ചാല്‍ 11.664 ഗ്രാം. ഈ അവസരം നേപ്പാളിലുള്ളവര്‍ വന്‍തോതില്‍ മുതലെടുക്കുന്നുണ്ട്.
അയല്‍ രാജ്യമായ നേപ്പാളിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് വലിയ പ്രയാസമില്ല. മറ്റു അതിര്‍ത്തി മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്ര എളുപ്പവുമാണ്. വിമാനമാര്‍ഗവും റോഡ് മാര്‍ഗവും നേപ്പാൡലേക്ക് കടക്കാം. വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ നേപ്പാളില്‍ പോയി കുറച്ച് സ്വര്‍ണം വാങ്ങാം എന്ന് കരുതുന്നത് അബദ്ധമാണ്. കാരണം നേപ്പാളിലെ പുതിയ വിലയും ഇന്ത്യയിലെ സ്വര്‍ണവിലയും തമ്മില്‍ വലിയ അന്തരം ഇല്ല.

ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാന കാരണം ഇറക്കുമതി തീരുവ ആയിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമായിരുന്നു കഴിഞ്ഞ ജുലൈ വരെ. ബജറ്റില്‍ ഇത് ആറ് ശതമാനമാക്കി കുറച്ചതോടെ വന്‍തോതില്‍ വില താഴോട്ട് പോയി. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കാരണം വില വീണ്ടും വര്‍ധിച്ചു എന്നത് മറ്റൊരു കാര്യം.
നികുതി കുറയ്ക്കണം എന്ന് ഇന്ത്യയിലെ ജ്വല്ലറി വ്യാപാരികളുടെ സംഘടനകള്‍ സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കള്ളക്കടത്ത് കുറയ്ക്കാന്‍ ഇതാണ് പരിഹാരം എന്നതായിരുന്നു അവരുടെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായതും ഈ വശം പരിശോധിച്ചാണ്. അതേസമയം, ഈ വേളയിലും നേപ്പാളിലെ ഇറക്കുമതി നികുതി 20 ശതമാനമായി നിലനിന്നു. അതാകട്ടെ, നേപ്പാള്‍ സര്‍ക്കാരിന് തലവേദനയുമായി.
നേപ്പാളിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ സ്വര്‍ണം കിട്ടുമെന്ന അവസ്ഥ വന്നു. ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം നികുതി വെട്ടിച്ച് നേപ്പാളിലെത്താന്‍ തുടങ്ങി. നേപ്പാളിലേക്ക് സ്വര്‍ണം കടത്തുന്നവര് യുപിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കള്ളക്കടത്ത് വെല്ലുവിളി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് നേപ്പാള്‍ സര്‍ക്കാര്‍ ഇറക്കുമതി നികുതി കഴിഞ്ഞദിവസം കുറച്ചത്. 8 ശതമാനമാക്കി കുറയ്ക്കണം എന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും 10 ശതമാനമാക്കിയാണ് നികുതി കുറച്ചത്.
ഇതോടെ സ്വര്‍ണവിലയില്‍ ടോളയ്ക്ക് 16000 രൂപയുടെ കുറവുണ്ടായി. ഇത്രയും രൂപ കുറഞ്ഞെങ്കിലും ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം തുല്യമാണ്. അതുകൊണ്ടുതന്നെ വില കുറഞ്ഞെന്ന വാര്‍ത്ത കണ്ട് ആരും സ്വര്‍ണം വാങ്ങാന്‍ നേപ്പാളിലേക്ക് പോകേണ്ടതില്ല. നേപ്പാള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം നികുതി വെട്ടിപ്പ് കുറയ്ക്കാനും കള്ളക്കടത്ത് ഇല്ലാതാകാനും സഹായിക്കുമെന്ന് കരുതുന്നു.
നേപ്പാളില്‍ 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 70900 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 77400 രൂപയും. ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 70930 രൂപയും 24 കാരറ്റിന് 77350 രൂപയും 18 കാരറ്റ് 10 ഗ്രാമിന് 58010 രൂപയുമാണ് വില. വിവിധ സംസ്ഥാനങ്ങളിലെ വില പരിശോധിച്ചാല്‍ നേരിയ വ്യത്യാസങ്ങള്‍ കാണാം. കേരളത്തില്‍ 22 കാരറ്റ് 10 ഗ്രാമിന് 70900 രൂപയാണ് വില. 18 കാരറ്റ് 10 ഗ്രാമിന് 58600 രൂപയും നല്‍കണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications