കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പ്രവചിച്ചതിനേക്കാള്‍ ദുര്‍ബലം: ആശങ്ക പ്രകടിപ്പിച്ച് ഐഎംഎഫ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട്ര നാണയനിധി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയ്ക്ക് സമ്പദ് രംഗത്തെ് അടിയന്തരമായി കൂടുതല്‍ പരിഷ്കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും കൊണ്ടുവരേണ്ടതുണ്ടെന്നാണ് ഐഎംഎഫ് പറയുന്നത്. കടത്തിന്റെ നില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎംഎഫ് കൂട്ടിച്ചേര്‍ത്തു.

 ഗാർഗി വനിത കോളേജ് അക്രമം; ലൈംഗീക അതിക്രമം നടത്തിയ 10 പേർക്കും ഒരു ദിവസത്തിനുള്ളിൽ ജാമ്യം! ഗാർഗി വനിത കോളേജ് അക്രമം; ലൈംഗീക അതിക്രമം നടത്തിയ 10 പേർക്കും ഒരു ദിവസത്തിനുള്ളിൽ ജാമ്യം!

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഐഎംഎഫ് വക്താവ് ജെറി റൈസിന്റെ പ്രതികരണം. ഐഎംഎഫിന്റെ നേരത്തെയുള്ള പ്രവചനത്തേക്കാള്‍ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ്. ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ലക്ഷ്യബോധത്തോടെയുള്ള ഘടനാപരമായ മാറ്റവും സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങളും ധന ഏകീകരണ തന്ത്രങ്ങളുമാണ് ഇന്ത്യയ്ക്ക് ആവശ്യം. കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വരുമാനത്തിലും ചെലവിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും ഐഎംഎഫ് വക്താവ് പറയുന്നു.

economy-09-

ഞങ്ങള്‍ നേരത്തെ പ്രവചിച്ചതിനേത്താള്‍ ദുര്‍ബലമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുയോജ്യമായ നിലപാടാണ് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടതെന്നും ഐഎംഎഫ് പറയുന്നു. എന്നാല്‍ ഇക്കാലയളവില്‍ ധനഏകീകരണ തന്ത്രം അനിവാര്യമാണ്. കഴി‍ഞ്ഞ ജനുവരിയിലാണ് ഐഎംഎഫ് ഈ വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനമാക്കി നിശ്ചയിച്ചത്.

English summary
Indian economic environment weaker than forecast, urgent reforms needed: IMF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X