ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് മാരക പിശുക്ക്!
ഇന്ത്യയിലെ ഐ ടി ജീവനക്കാര്‍ക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടുന്നുണ്ട് എന്നാണ് പൊതുവേ ആളുകളുടെ ഒരു തോന്നല്‍. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ഐ ടി ജീവനക്കാരന് കിട്ടുന്നതിനെക്കാള്‍ നാലിലൊന്ന് മാത്രമാണ് അതേ ജോലി ചെയ്യുന്ന ആള്‍ക്ക് ഇന്ത്യയില്‍ കിട്ടുന്നത് എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ ഏറ്റവും പിശുക്കരായ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ എന്നാണ് പുതിയ ഒരു സര്‍വ്വേ പറയുന്നത്. പിശുക്കരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഐ ടി കമ്പനികളും ഉള്‍പ്പെടുന്നുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്. ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കുന്നവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ.

ഒന്നാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിന്
ഐ.ടി മേഖലയില്‍ ഏറ്റവും മികച്ച ശമ്പളം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ശരാശരി 1,71,465 ഡോളറാണ് സ്വിറ്റ്‌സര്‍ലണ്ട് ജീവനക്കാര്‍ക്ക് നല്‍കുന്നത്.

പിന്നാലെ വരുന്നവര്‍ ഇവര്‍
ബെല്‍ജിയം, ഡെന്മാര്‍ക്ക്, അമേരിക്ക, ബ്രിട്ടന്‍ എന്നിങ്ങനെയാണ് പട്ടികയിലെ മറ്റു രാജ്യങ്ങളുടെ സ്ഥിതി.

ഇന്ത്യയിലെ സ്ഥിതി ഇങ്ങനെ
ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരു മാനേജര്‍ക്ക് ഇന്ത്യയില്‍ ശരാശരി 41,213 ഡോളര്‍ ശമ്പളമാണ് ലഭിക്കുന്നത്. ഐ ടി ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന മൈഹയറിംഗ്.കോം എന്ന വെബ്‌സൈറ്റാണ് സര്‍വ്വേ നടത്തിയത്.

ബള്‍ഗേറിയ ഏറ്റവും മോശം
ബള്‍ഗേറിയായാണ് ഏറ്റവും പിശുക്കരായ രാജ്യങ്ങളുടെ കൂട്ടത്തില്‍ ആദ്യ സ്ഥാനത്തുള്ളത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ പിന്നാലെ.












Click it and Unblock the Notifications