കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വേയുടെ 2019ലെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് നിരക്കുകള്‍: നിങ്ങളറിയേണ്ടത്

  • By Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഐആര്‍സിടിസി വെബ്‌സൈറ്റ്, www.irctc.co.in, ഇന്ത്യന്‍ റയില്‍വേ കൗണ്ടറുകള്‍ എന്നിവയിലൂടെ തത്ക്കാല്‍ ടിക്കറ്റുകള്‍ തലേ ദിവസം ബുക്ക് ചെയ്യാം. ഹോളി ആഘോഷം അടുത്തതിനാല്‍ നിരവധി ആളുകള്‍ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ തത്കാല്‍ ടിക്കറ്റിന്റെ ലഭ്യത കുറയും.


തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ മുന്‍കൂര്‍ റിസര്‍വേഷന്‍ കാലാവധി (ആര്‍ആര്‍പി) ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ദിവസമനുസരിച്ച് ഒരു ദിവസമോ രണ്ട് ദിവസമോ മുന്‍പ് ആകാം. അതായത് ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേ ദിവസം യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. എസി ക്ലാസ് (2 എ, 3 എ, സിസി, 3 എ) ടിക്കറ്റുകളുടെ തത്കാല്‍ വിന്‍ഡോ 10 മണിക്കും നോണ്‍ എസി ക്ലാസുകളില്‍ (എസ്.എല്‍, എഫ്.സി, 2 എസ്) 11 മണിക്കുമാണ് തത്കാല്‍ വിന്‍ഡോ തുറക്കുന്നത്.

07-1-1552

IRCTC തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍


1 ഐആര്‍സിടിസി തത്കാല്‍ ടിക്കറ്റുകള്‍ പി എന്‍എന്‍ആര്‍ അനുസരിച്ച് പരമാവധി നാല് യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാം.

2 തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്കൊപ്പം ലേഡിസ്, ജനറല്‍ ക്വോട്ടയും എസി, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയ്ക്കായി ബുക്കുചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിക്കുന്നില്ല. കൂടാതെ തത്കാല്‍ ബുക്കിംഗില്‍ യാതൊരു ഇളവും അനുവദനീയമല്ല.

3 തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായി ഒരു നിശ്ചിത ചാര്‍ജും ഐആര്‍സിടിസി ഈടാക്കുന്നു. അതായത് സെക്കന്റ് ക്ലാസ് ടിക്കറ്റിന്റെ അടിസ്ഥാന നിരക്കില്‍ നിന്നും 10 ശതമാനവും മറ്റു ക്ലാസുകളില്‍ 30 ശതമാനവുമാണ് ഈടാക്കുന്നത്.

4 തത്കാല്‍ ക്വോട്ടയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി സ്ലീപ്പര്‍ ക്ലാസില്‍ 100 രൂപ മുതല്‍ 200 രൂപ വരെയാണ് റെയില്‍വെ ഈടാക്കുന്നത്. എ.സി ചെയര്‍ കാര്‍ ടിക്കറ്റിനായി, 125 മുതല്‍ 225 രൂപ വരെയും ഈടാക്കുന്നു.

5 സ്ഥിരീകരിച്ച തത്ക്കാല്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് നല്‍കില്ല. വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിലും യാദൃശ്ചികമായി ടിക്കറ്റുകള്‍ ക്യാന്‍സല്‍ ആയാലും ഈടാക്കുന്ന ചാര്‍ജ് നിലവിലുള്ള നിയമമനുസരിച്ചുള്ളതാണ്.

English summary
Indian railway's updated tatkal charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X