കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യത്തില്‍ ഇടിവ്: ഡോളറുമായുള്ള വിനിമയ നിരക്ക് 72.17 രൂപയായി കുറഞ്ഞു, ഗവര്‍ണര്‍ മാറ്റത്തോടെ

  • By Desk
Google Oneindia Malayalam News

മുംബൈ: രൂപയുടെ മൂല്യം ഇടിഞ്ഞു.ഢോളറുമായുള്ള വിനിമയനിരക്കില്‍ 32 പൈസ കുറഞ്ഞ് 71.17 പൈസയായി. ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായി നിയമിച്ചതിനു ശേഷമുള്ള ആദ്യ വ്യാപാരത്തിലാണ് ഈ കുറവ്. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രപദവിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജി വച്ച ഒഴിവിലേക്ക് ചൊവ്വാഴ്ച്ചയാണ് ശക്തികാന്ത് ദാസ് നിയമിതനായത്.

dollar-rupee-

ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച്ല്‍ യുഎസ് ഡോളറിന് 72.10 രൂപയാണ് വിനിമയ നിരക്ക്.തുടര്‍ന്നാണ് 72.17 ആയത്.ചൊവ്വാഴ്ച്ച 53 പൈസ കുറഞ്ഞിരുന്നു.ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാല്‍ ആണ് രൂപയുടെ മൂല്യത്തില്‍ കുറവു വരുന്നതെന്ന് കണക്കാക്കുന്നു. ഊര്‍ജിത് പട്ടേലിന്റെ രാജിയെ തുടര്‍ന്ന് രൂപയുടെ വിനിമയ മൂല്യം 111 പൈസ കുറഞ്ഞിരുന്നു.കറന്‍സിക്ക് ഡോളറുമായി ഉള്ള വിനിമയ നിരക്ക് പെട്ടെന്ന് കുറയാന്‍ കാരണമായത് പട്ടേല്‍ രാജി വച്ചതിനാലാണ്.

English summary
Indian rupee falls 32 paise against US dollar,the current exchange rate is 72.17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X