പ്രവാസികള്‍ക്ക് ഇന്ന് കൈനിറയെ പണം കിട്ടും; ഗുണമില്ല, റെഡ് മാര്‍ക്ക് കടന്ന് രൂപ, ദിര്‍ഹം നിരക്ക് അറിയാം
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് വന്‍തോതില്‍ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയായ 85 എന്ന നിരക്കിലെത്തി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കുറവ് വരുത്തിയ പിന്നാലെയാണ് ഇന്ത്യന്‍ രൂപ ഇടിഞ്ഞത്. 25 ബേസിസ് പോയന്റ് ആണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചത് രൂപയ്ക്ക് തിരിച്ചടിയായി.
ഓഹരി വിപണികളിലും വലിയ ഇടിവാണ് ഇന്ന് നേരിടുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് അടുത്ത വര്‍ഷം പ്രതീക്ഷിച്ച പോലെ പലിശ നിരക്ക് കുറയ്ക്കില്ല എന്ന വിവരം പുറത്തുവന്നതാണ് വിപണിയെ കൂടുതല്‍ തളര്‍ത്തിയത്. ബുധനാഴ്ച 84.95 എന്ന നിരക്കില്‍ വരെ എത്തിയ ശേഷം രൂപ അല്‍പ്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തുടങ്ങിയ വ്യാപാരത്തില്‍ 85.06 എന്ന നിരക്കിലേക്ക് വീണു. ഇതുകൊണ്ട് എന്താണ് സംഭവിക്കുക എന്ന് അറിയാമോ?

ഡോളറിനെതിരെ 83 എന്ന നിരക്കില്‍ നിന്ന് 84ലേക്ക് രൂപ ഇടിയുന്നതിന് 14 മാസം വേണ്ടി വന്നിരുന്നു. എന്നാല്‍ 84ല്‍ നിന്ന് 85ലേക്ക് ഇടിയാന്‍ വെറും രണ്ട് മാസമേ എടുത്തുള്ളൂ. ഇന്ത്യന്‍ രൂപയുടെ മൂല്യം അതിവേഗം ഇടിയുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് ആഭ്യന്തര വിപണിയില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കും. അവശ്യവസ്തുക്കളുടെ വില കുത്തനെ വര്‍ധിക്കാന്‍ കാരണമാകുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്യും.
ഇന്ത്യന്‍ രൂപ മാത്രമല്ല, ഏഷ്യന്‍ കറന്‍സികളെല്ലാം മൂല്യം ഇടിഞ്ഞിട്ടുണ്ട്. കൊറിയയുടെ വണ്‍, മലേഷ്യയുടെ റിന്‍ഗിറ്റ്, ഇന്തോനേഷ്യയുടെ റുപിയ എന്നിവയെല്ലാം 0.8-1.2 ശതമാനം വരെ താഴ്ന്നു. ഡിസംബറില്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നത് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അടുത്ത വര്‍ഷം നാല് തവണ പലിശ കുറയ്ക്കുമെന്നായിരുന്നു കരുതിയത്. 2025ല്‍ രണ്ട് തവണ മാത്രമേ കുറയ്ക്കൂ എന്നാണ് പുതിയ വിവരം. ഇതോടെയാണ് വിപണി താളംതെറ്റിയത്.
ഇക്കഴിഞ്ഞ ജൂലൈ-സെപ്തംബര്‍ പാദവര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. ഏഴ് പാദവാര്‍ഷികങ്ങളിലെ കണക്ക് നോക്കിയാല്‍ ഏറ്റവും കുറഞ്ഞ മുന്നേറ്റം മാത്രമാണുണ്ടായത്. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നു എന്നതാണ് വെല്ലുവിളി. വിദേശ മൂലധനം രാജ്യത്തേക്ക് വരുന്നത് കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക ഏറെ കാലത്തിന് ശേഷം ഇന്ന് 108 എന്ന നിരക്കിലെത്തിയതും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ആര്‍ബിഐ പലിശ നിരക്ക് വൈകാതെ കുറച്ചേക്കും.
ആവശ്യമുള്ള മിക്ക വസ്തുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഓയില്‍ ആണ് ഇതില്‍ പ്രധാനം. ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പണം വലിയ തോതില്‍ പുറത്തേക്ക് പോകാന്‍ കാരണമാണിത്. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടിക്കും. എല്ലാ അവശ്യ വസ്തുക്കള്‍ക്കും വില കുതിച്ചുയരുന്ന സാഹചര്യം വരും.
അതേസമയം, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നേട്ടമാണ് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം. അവരുടെ അധ്വാനത്തിന് ഉയര്‍ന്ന മൂല്യം കിട്ടും. പക്ഷേ, നാട്ടിലേക്ക് പണം അയച്ചാല്‍ വിലക്കയറ്റം കാരണം വേണ്ട ഗുണം ലഭിക്കില്ല. രൂപയും യുഎഇ ദിര്‍ഹവും തമ്മിലുള്ള വ്യത്യാസം 23.14 എന്ന നിരക്കിലേക്ക് എത്തി. ഇന്ന് നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികള്‍ക്ക് വലിയ നേട്ടം കിട്ടും.
-
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..!












Click it and Unblock the Notifications