കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു, കൂപ്പുകുത്തിയത് രണ്ടര വര്‍ഷത്തനിടെയിലെ ഏറ്റവും താഴ്ന്ന നിലയില്‍

Google Oneindia Malayalam News

മുംബൈ: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരല്ലാത്താവര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ രണ്ടര വര്‍ഷത്തനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഓഹരി വിപണി കൂപ്പുകുത്തുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. സെന്‍സെക്‌സ് 3000 അടുത്ത് കൂപ്പുകുത്തിയപ്പോള്‍ നിഫ്റ്റി 9600 താഴേക്ക്കുറഞ്ഞു.

stock market

ഇന്ന് മാത്രം ഉണ്ടായ കുറവിനെ തുടര്‍ന്ന് രാജ്യത്തെ നിക്ഷേപകര്‍ക്ക് ഏകദേശം 11 ലക്ഷം കോടിരൂപയുടെ നഷ്്ടമാണുണ്ടായത്. ഈ അടുത്ത കാലത്ത് ആദ്യമായാണ് ഒരു ദിവസം സെന്‍സെക്‌സ് ഇത്രയധികം കൂപ്പുകുത്തുന്നത്. മിക്ക രാജ്യങ്ങളിലെ ഓഹരി വിപണിയിലും ഇതു തന്നെയാണ് അവസ്ഥ. യെസ് ബാങ്ക്, യുപിഎല്‍, വേദാന്ത, ഹിന്‍ഡാല്‍ക്കോ, ഒഎന്‍ജിസി എന്നിവയാണ്ി നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍. കൊറോണയെ ലോകാരോഗ്യ സംഘടന അതിവേഗം പടരുന്ന വൈറസായി പ്രഖ്യാപിച്ചതാണ് വിപണിയിലെ മാറ്റത്തിന് പ്രധാനകാരണം.

ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 0.8 ശതമാനം ഇടിഞ്ഞ്് 74.35 എന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതിന് മുമ്പ് 2018 ഒക്ടോബറിലാണ് ഇങ്ങനയൊരു അവസ്ഥ ഉണ്ടായത്. അതേസമയം, പത്ത് വര്‍ഷത്തെ ബോണ്ട് വരുമാനം 6.19 ശതമാനമായി ഉയര്‍ന്നു. ഇതിനിടെ ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4700 കടന്നു. ഇന്ത്യയില്‍ മാത്രം ഇതുവരെ 73 കേസുകളാണ് പോസിറ്റീവായത്. ഇതില്‍ 17 വിദേശികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Indian Stock Market Sensex Down 3000 Points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X