എട്ട് വര്‍ഷത്തെ അധ്വാനത്തിന് വില 370 കോടി അമേരിക്കന്‍ ഡോളര്‍; വാങ്ങിയത് ഐടി ഭീമന്‍ 'സിസ്‌കോ'
ഇന്ത്യന്‍ ഐടി എന്‍ജിനീയര്‍ തന്റെ എട്ട് വര്‍ഷത്തെ അധ്വാനമായ കമ്പനി വിറ്റത് 370 കോടി അമേരിക്കന്‍ ഡോളറിന്.
ബംഗളൂരു: സ്റ്റാര്‍ട്ട് അപ്പ് കൊണ്ട് ശ്രദ്ധേയനാവുകയാണ് ജ്യോതി ബന്‍സാല്‍ എന്ന യുവ ഐടി പ്രൊഫഷണല്‍. എട്ട് വര്‍ഷത്തെ ആധ്വാനം കൊണ്ട് താന്‍ വളര്‍ത്തിയ ആപ്പ് ഡൈനാമിക് എന്ന കമ്പനിയെ ഐടി രംഗത്തെ പ്രമുഖ കമ്പനിയായ സിസ്‌കോയ്ക്ക് വിറ്റത് 370 കോടി അമേരിക്കന്‍ ഡോളറിന്. കമ്പനിയുടെ 14 ശതമാനം ഷെയര്‍ ഇപ്പോഴും ജ്യോതി ബന്‍സാലിനുണ്ട്. ഇത് കൂടാതെ 3,400 കോടി രൂപ ബന്‍സാലിന് ലഭിക്കും.

ആപ്പ് ഡൈനാമികിന്റെ ഓഹരികള്‍ ബന്‍സാല്‍ വില്‍പനയ്ക്ക വച്ചിരുന്നു. 200 കോടി അമേരിക്കന്‍ ഡോളറായിരുന്നു മതിപ്പ് വില കണക്കാക്കിയിരുന്നത്. എന്നാല്‍ അതിനേക്കാള്‍ ഒന്നര ഇരട്ടി അധികം നല്‍കി സിസ്‌കോ കമ്പനി വാങ്ങുകയായിരുന്നു.
1999ല്‍ ദില്ലി ഐഐടിയില്‍ നിന്നും ബിരുദം നേടിയ ബന്‍സാല്‍ യുഎസിലേക്ക് പോയി. ഒരു സംരംഭകനാകുകയായിരുന്നു തന്റെ ആഗ്രഹമെന്ന് ബെന്‍സാല്‍ പറഞ്ഞിട്ടുണ്ട്. യുഎസിലെത്തിയ ബെന്‍സാല്‍ ഗ്രീന്‍ കാര്‍ഡിനായി എട്ട് വര്‍ഷം കാത്തിരുന്നു. ജോലി ഉപേക്ഷിച്ച് പുതിയ കമ്പനി തുടങ്ങുന്നതിനായി ആലോചിച്ചെങ്കിലും സാധിച്ചില്ല. 2005ല്‍ വില്ലി ടെക്‌നോളജിയില്‍ ആര്‍ക്കിടെക്കായി പ്രവേശിച്ചു. 2006ല്‍ കമ്പനി കംപ്യൂട്ടര്‍ അസോസിയേറ്റ്‌സ് ഏറ്റെടുത്തു. രണ്ട് കൊല്ലത്തിന് ശേഷം അവിടെ നിന്നും ഇറങ്ങിയ ബന്‍സാല്‍ ആപ്പ് ഡൈനാമിക്‌സ് ആരംഭിച്ചു.
അഗര്‍വാള്‍ ജാതിയുടെ ഒരു വിഭാഗമാണ് ബന്‍സാല്‍. വ്യാപാരത്തില്‍ വാണിജ്യത്തിലും നൈപുണ്യം നേടിയവരാണിവര്‍. ലെന്‍സ് കാര്‍ട്ട്, മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട് എന്നിവയ്ക്ക് പിന്നിലും ബന്‍സാല്‍ വിഭാഗക്കാരണെന്നത് യാദൃശ്ചീകമല്ല.












Click it and Unblock the Notifications