ബ്ലൂടൂത്ത് മോതിരം; മലയാളിയുടെ ഫിന്‍ സൂപ്പര്‍ഹിറ്റ്
കൊച്ചി: കൈവിരലിലെ ഒരു കുഞ്ഞു മോതിരം. അതിനുള്ളിലെ സാങ്കേതിക വിദ്യകൊണ്ട് ടി ഓണാക്കാം, ചാനല്‍ മാറ്റാം, കാര്‍ ലോക്ക് ചെയ്യാം... അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍. കേട്ടിട്ട് അത്ഭുതം തോന്നണ്ട. മിടുക്കരായ കുറച്ച് മലയാളി പയ്യന്‍മാര്‍ ചേര്‍ന്ന് ഇത്തരമൊരുഗ്രന്‍ സാധനം ഉണ്ടാക്കിയിട്ടുണ്ട്.
ഒരു പോസ്റ്റ് മോഡേണ്‍ ഫാഷന്‍ മോതിരം പോലിരിക്കും 'ഫിന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ബ്ലൂടൂത്ത് ഉപകരണം. കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ നിന്നാണ് ഫിന്നിന്റെ ഉദയം.

ഫിന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴേ പുറത്ത് വന്ന് കഴിഞ്ഞതാണ്. ലോകത്തിലെ പല കിടിലന്‍ ടെക്ക് ഫെയറുകളിലും മികച്ച സ്വീകരണമാണ് 'ഫിന്‍' എന്ന ബ്ലൂ ടൂത്ത് മോതിരത്തിന് ലഭിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജിലെ ആര്‍എച്ച്എല്‍ വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് ഫിന്‍ രംഗത്തിറക്കിയിരിക്കുന്നത്.
രോഹില്‍ ദേവ് എന്ന മലപ്പുറംകാരനായ യുവ എന്‍ജിനീയറുടേതാണ് ഫിന്നിന്റെ പിറകിലുള്ള ബുദ്ധി. പിന്നീട് സുഹൃത്തുക്കള്‍പ്പം ചേര്‍ന്ന് ഫിന്‍ വകിസിപ്പിച്ചെടുത്തു.
ആംഗ്യം മാത്രം കാണിച്ചാല്‍ മതി. നിങ്ങള്‍ക്ക് കാറോടിക്കോമ്പോള്‍ ഫോണ്‍ എടുക്കാന്‍ കൈ സ്റ്റിയറങില്‍ നിന്ന് എടുക്കേണ്ടതില്ല. ചാനല്‍ മാറ്റാല്‍ വിരലൊന്ന് വെറുതേ മാറ്റിയാല്‍ മതി. ഫിന്‍ മുന്നോട്ട് വക്കുന്നത് ഇങ്ങനെയുള്ള അത്ഭുതങ്ങളാണ്.
തുടക്കം എന്ന രീതിയില്‍ വിഭവ സമാഹരണം ലക്ഷ്യമിട്ട് രോഹിലും കൂട്ടരും ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമില്‍ പ്രചാരണം നടത്തി. ഒരു ലക്ഷം ഡോളര്‍ ആയിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ ലോകം ഇവര്‍ക്കൊപ്പമായിരുന്നു 2 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 1600 പേരാണ് ഇപ്പോള്‍ തന്നെ ഫിന്‍ ലഭിക്കാനായി ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.
ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് പ്രൊഡക്ടിന്റെ വിഭവ സമാഹരണത്തിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ ഫിന്നിനാണ്.
<center><iframe width="100%" height="338" src="//www.youtube.com/embed/iZ6PVBvQf-g" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications