കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനികളില്‍ ഇന്‍ഡിഗോയും എയര്‍ ഏഷ്യയും, ജെറ്റ് 13ാമത്!!

Google Oneindia Malayalam News

ദില്ലി: ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനകമ്പനികളില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍. ലോകത്ത് രാജ്യാന്തര സര്‍വീസ് നടത്തുന്ന ഏറ്റവും ചെലവ് കുറഞ്ഞ അഞ്ച് കമ്പനികളിലാണ് രണ്ട് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സ്വകാര്യ വിമാന കമ്പനി ഇന്‍ഡിഗോ അ‍ഞ്ചാം സ്ഥാനത്തുമാണുള്ളത്. മെല്‍ബണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോമേരിയോ തയ്യാറാക്കിയ ഗ്ലോബല്‍ ഫ്ലൈറ്റ് പ്രൈസിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

ഇന്ത്യന്‍ വിമാനകമ്പനിയായ ജെറ്റ് എയര്‍വേയ്സ് 12ാംസ്ഥാനത്തുണ്ട്. എയര്‍ ഇന്ത്യയാണ് 13ാസ്ഥാനം കരസ്ഥമാക്കിയത്. ആഗോള തലത്തിലും രാജ്യത്തിനകത്തും നടത്തുന്ന വിമാന സര്‍വ്വീസുകള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ചില തന്ത്രങ്ങളും റോമേരിയോ നല്‍കുന്നുണ്ട്.

വിര്‍ജിന്‍ ഒന്നാമത്

വിര്‍ജിന്‍ ഒന്നാമത്


ആസ്ട്രേലിയന്‍ വിമാന കമ്പനി വിര്‍ജിന്‍ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഐസ് ലന്റിന്റെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ വോ എയരാണ്. മെയ് മാസത്തില്‍ സര്‍വീസ് ആരംഭിച്ച ഈ കമ്പനി റെയ്ക് ജാവിക്കില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തും. വരുന്ന ഡിസംബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുക.

ക്വാന്‍റാസ്

ക്വാന്‍റാസ്


ഓട്രേലിയന്‍ വിമാന കമ്പനി ക്വാന്റാസാണ് എട്ടാം സ്ഥാനത്തുള്ളത്. ലോകത്തിലെ മൂന്നാമത്തെ പഴയ വിമാന കമ്പനിയാണിത്. ഫ്ളീറ്റ് സൈസിന്റെ കാര്യത്തുലും ഓസ്ട്രേലിയയില്‍ നിന്നുള്ള ഏറ്റവും വലിയ കമ്പനിയാണിത്. പുതിയതോ അല്ലെങ്കില്‍ പ്രമുഖ കമ്പനികളുടെ ചാര്‍ട്ടര്‍ വിമാങ്ങളോ ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ പറ്റുമെന്നാണ് റൊ മേരിയോ റിപ്പോര്‍ട്ട് പറയുന്നത

 റ്യാനെയര്‍

റ്യാനെയര്‍

ഐറിഷ് വിമാന കമ്പനിയായ റ്യാനെയര്‍ ഏഴാം സ്ഥാനത്താണുള്ളത്. 2014ല്‍ ഏറ്റവും അധികം യാത്രക്കാരെ വഹിച്ച ലോകത്തിലെ വിമാന കമ്പനി കൂടിയാണിത്. ഐയാട്ട നല്‍കുന്ന കണക്കുകള്‍ പ്രകാരമാണിത്. യൂറോപ്പിനുള്ളിലുള്ള യാത്രകള്‍ക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും റ്യാനെയര്‍ എന്നാണ് റോമേരിയോ പറയുന്നത്.

ഇത്തിഹാദ് എയര്‍ലൈന്‍സ്

ഇത്തിഹാദ് എയര്‍ലൈന്‍സ്


യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയാണ് പട്ടികയില്‍ ആറാമതായി സ്ഥാനം പിടിച്ചിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഏഷ്യക്ക് പുറത്തേക്കുമുള്ള യാത്രകള്‍ക്കും ഏറ്റവും ഉചിതമായ കമ്പനി ഇത്തിഹാദ് തന്നെയാണ്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്‍ഡിഗോ എയര്‍ലൈന്‍സ്


വിവാദങ്ങള്‍ ഒരുപാട് തേടിവന്നിട്ടുണ്ടെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള യാത്രകള്‍ക്കായി തിരഞ്ഞെടുക്കാവുന്ന വിമാന കമ്പനിയാണ് ഇന്‍ഡിഗോ എയ‍ര്‍ലൈന്‍സ്.

പ്രിമേരിയ എയര്‍

പ്രിമേരിയ എയര്‍

ഐസ് ലന്റില്‍ നിന്നുള്ള മറ്റൊരു വിമാന കമ്പനിയാണ് പ്രിമേരിയ എയര്‍ലൈന്‍സ്. ലോകത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനികളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് പ്രിമേരിയ. യൂറോപ്പിലേക്കുള്ള യാത്രകള്‍ക്കുള്ള മികച്ച ചോയ്സാണ് പ്രിമേരിയ. വൗ എയര്‍, റ്യാനെയര്‍ എന്നിവയുമായി കടുത്ത മത്സരം തുടരുന്ന കമ്പനി കൂടിയാണിത്.

ഇന്തോനേഷ്യ എയര്‍ഏഷ്യ

ഇന്തോനേഷ്യ എയര്‍ഏഷ്യ

ഇന്തോനേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്തോനേഷ്യ എയര്‍ ഏഷ്യയാണ് ലോകത്തെ മൂന്നാമത്തെ ചെലവ് കുറഞ്ഞ വിമാനകമ്പനി. വിര്‍ജിന്‍ അറ്റ്ലാന്റിക്, വൗ എയര്‍, നോര്‍വീജിയന്‍ എയര്‍ എന്നിവക്കൊപ്പം ഇന്തോനേഷ്യ എയര്‍ഏഷ്യയേും വിമാനയാത്രക്കായി പരിഗണിക്കാറുണ്ട്.

എയര്‍ ഇന്ത്യ എക്സ്പ്രസ്

എയര്‍ ഇന്ത്യ എക്സ്പ്രസ്

ലോകത്തില്‍ ചെലവ് കുറഞ്ഞ രണ്ടാമത്തെ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓരോ ആഴ്ചയും 29 സ്ഥലങ്ങളിലേക്കായി 550 സര്‍വീസുകളാണ് കമ്പനി നടത്തുന്നത്. ഏഷ്യ, മധ്യേഷ്യ എന്നീ ഭാഗങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകളുള്ളത്.

എയര്‍ ഏഷ്യ എക്സ്

എയര്‍ ഏഷ്യ എക്സ്

മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യാത്രാചെലവ് കുറഞ്ഞ വിമാനകമ്പനിയാണ് എയര്‍ ഏഷ്യ എക്സ്. എയര്‍ ഏഷ്യയുടെ സഹോദര കമ്പനിയായ എയര്‍ ഏഷ്യ എക്സാണ് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മൂന്നാമത്തെ വിമാന കമ്പനി.

 എയര്‍ ഇന്ത്യ& ജെറ്റ് എയര്‍വേയ്സ്

എയര്‍ ഇന്ത്യ& ജെറ്റ് എയര്‍വേയ്സ്

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്തതയിലുള്ള എയര്‍ ഇന്ത്യ 13ാം സ്ഥാനത്താണ് എത്തിയിട്ടുള്ളത്. 12മത് ഇന്ത്യന്‍ കമ്പനിയായ ജെറ്റ് എയര്‍വേയ്സാണ്.

English summary
Low-cost carriers IndiGo and Air India Express have been ranked among the top five cheapest airlines in the world in providing international connectivity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X