ഉത്സവകാലത്ത് ഇന്‍ഡിഗോയുടെ എക്‌സ്‌ക്ലൂസീവ് ഓഫര്‍, ടിക്കറ്റ് നിരക്ക് 888 മുതല്‍
ദില്ലി: രാജ്യത്തെ ചെലവ് കുറഞ്ഞ വിമാന സര്‍വ്വീസായ ഇന്‍ഡിഗോ എക്‌സ്‌ക്ലൂസീവ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വ്വീസുകളില്‍ 888 രൂപ മുതലാണ് ഓഫര്‍ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഒക്ടോബര്‍ എട്ട് മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. അടുത്ത ഏപ്രില്‍ വരെയുള്ള യാത്രകള്‍ക്കുള്ള ഓഫറാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നല്‍കുന്നത്.
ഓഫര്‍ കാലാവധി എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എത്ര സീറ്റുകള്‍ക്കാണ് ഓഫര്‍ ഉള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഓഫറിന് കീഴില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാന്‍ കഴിയില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അടുത്ത ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിനുള്ളില്‍ ദില്ലി- ജയ്പൂര്‍, റൂട്ടിലേക്കുള്ള സര്‍വ്വീസാണ് ഓഫറിന് കീഴില്‍ ലഭിക്കുക. ഓഫറിന് കീഴില്‍ ദില്ലി- മുംബൈ സര്‍വ്വീസിന് 2,152 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. നേരത്തെ വിസ്താര, സ്‌പൈസ്‌ജെറ്റ്, എയര്‍ ഏഷ്യ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ് എന്നീ എയര്‍ലൈനുകളും പ്രമോഷണല്‍ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications