Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാര്‍ക്ക് ഇരട്ടിമധുരവുമായി ഇന്‍ഡിഗോ, കലക്കന്‍ ഓഫറും പുതിയ റൂട്ടുകളും...

യാത്രക്കാര്‍ക്ക് ഇരട്ടിമധുരവുമായി വിമാനക്കമ്പനി ഇന്‍ഡിഗോ. പുത്തന്‍ ഓഫറുകള്‍ക്കൊപ്പം ആറ് പുതിയ റൂട്ടുകളും ഇന്‍ഡിഗോ പ്രഖ്യാപിച്ചു. പുതിയ ഓഫര്‍ അനുസരിച്ച് 1,216 രൂപ മുതല്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റ് വില്‍പന ആരംഭിക്കും.

ശ്രീനഗര്‍- അമൃത്സര്‍ റൂട്ടിലേക്കാണ് 1,216 രൂപക്ക് ടിക്കറ്റ് ലഭിക്കുക. പുതിയതായി ആറ് റൂട്ടുകള്‍ കൂടി തുടങ്ങുമെന്ന് ഇന്‍ഡിഗോ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. ബെംഗളൂരു- അമൃത്‌സര്‍, അമൃത്‌സര്‍- ശ്രീനഗര്‍, മുംബൈ-മംഗളൂരു, മംഗളൂരു-മുംബൈ, മുംബൈ-മംഗളൂരു എന്നിവയാണ് ഇന്‍ഡിഗോ പുതിയതായി ആരംഭിക്കുന്ന റൂട്ടുകള്‍.

plane

ഓഫര്‍ നിരക്കനുസരിച്ച് ബെംഗളൂരു- അമൃത്‌സര്‍ റൂട്ടിന് 3,734 രൂപയാണ് ടിക്കറ്റ്. അമൃത്‌സര്‍-ബെംഗളൂരു റൂട്ടിന് 3,945 രൂപ, അമൃത്‌സര്‍- ശ്രീനഗര്‍ റൂട്ടിന് 1,445 രൂപ, മുംബൈ-മംഗളൂരു യാത്രക്ക് 2,243 രൂപ, മംഗളൂരു-മുംബൈ യാത്രക്ക് 2,185 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഇതു കൂടാതെ നിലവിലുള്ള റൂട്ടുകളായ ദില്ലി-ജയ്പൂര്‍ റൂട്ടില്‍ 1,099 രൂപക്കും ചെന്നൈ-ബെംഗളൂരു റൂട്ടിന് 1,400 രൂപക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+