കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇൻഡിഗോ ഒറ്റയടിക്ക് റദ്ദാക്കിയത് 42 വിമാനങ്ങൾ: പ്രതിസന്ധി ജൂൺ വരെ തുടരും! എന്‍ജിനുകള്‍ മാറ്റിനല്‍കും

Google Oneindia Malayalam News

ദില്ലി: നിയോ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ഡിജിസിഎയുടെ നിര്‍ദേശത്തിന് പിന്നാലെ വീണ്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ബുധനാഴ്ച 42വിമാന സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്. ആഭ്യന്തര സർവീസ് നടത്തുന്ന 42 ഇൻഡ‍ിഗോ എയർലൈൻസ് വിമാനങ്ങളാണ് സർവീസ് നിർത്തിവച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഫൗൾട്ടി പ്രാറ്റ് ആന്‍ഡ് വൈറ്റ്നി എൻജിനുകൾ ഉപയോഗിക്കുന്ന നിയോ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കണമെന്ന നിർദേശമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ രാജ്യത്തെ വിമാന കമ്പനികൾക്ക് നൽകിയിട്ടുള്ളത്.

അതേസമയം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. ഡിജിസിഎ നിര്‍ദേശം പുറത്തുവന്നതോടെ ബുധനാഴ്ച ഇന്‍ഡിഗോയുടെ 47 സര്‍വീസുകളും വ്യാഴാഴ്ച 42 സര്‍വീസുകളുമാണ് കമ്പനി റദ്ദാക്കിയിട്ടുള്ളത്. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിച്ച് സാധാരണ രീതിയില്‍ സര്‍വീസ് തുടരാന്‍ ജൂണ്‍ കാത്തിരിക്കേണ്ടതായി വരും. ജൂണ്‍ മാസത്തിനുള്ളില്‍ എന്‍ജിനുകള്‍ മാറ്റി നല്‍കാമെന്നാണ് യുഎസ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

42 വിമാനങ്ങൾ റദ്ദാക്കി!

42 വിമാനങ്ങൾ റദ്ദാക്കി!

മുംബൈ, കൊൽക്കത്ത, പൂനെ, ജയ്പൂർ, ശ്രീനഗര്‍, ഭുവനേശ്വർ, ചെന്നൈ, ദില്ലി, ഡെറാഡൂൺ, അമൃത്സർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡ‍ിഗോ വിമാന സർവീസുകളാണ് ഇൻഡിഗോ എയർലൈസൻസ് നിർത്തിവച്ചിട്ടുള്ളത്. മാര്‍ച്ച് 14ലെ സർവീസുകളെക്കുറിച്ചാണ് ഇൻഡിഗോ എയര്‍ലൈൻസ് വ്യക്തമാക്കിയിട്ടുള്ളതെങ്കിലും 2018 ജൂൺ വരെ വിമാന സർവീസുകൾ തടസ്സപ്പെടുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇന്‍ഡിഗോ എയർലൈൻസിന്റേയും ഗോഎയറിന്റെയും സർവീസുകൾ തടസപ്പെടുന്നത് രാജ്യത്തെ വിമാന ഗതാഗതത്തെയും കാര്യമായി ബാധിക്കും.

എന്താണ് പ്രാറ്റ് ആന്‍‍ഡ് വൈറ്റ്നി

എന്താണ് പ്രാറ്റ് ആന്‍‍ഡ് വൈറ്റ്നി



യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിമാന നിർമാതാക്കളിൽ നിന്നുള്ള പ്രാറ്റ് ആൻ‍ഡ് വൈറ്റ്നി എന്‍ജിനുകളിൽ തകരാർ കണ്ടെത്തിയതാണ് തിരിച്ചടിയായത്. ഇതോടെയാണ് നിയോ എൻജിനുകളിൽ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളോട് സർവീസ് നിർത്തി വെയ്ക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ നിർദേശം നൽകിയത്. കുറഞ്ഞ ചെലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന സ്വകാര്യ വിമാന കമ്പനികൾക്ക് തിരിച്ചടിയായിരുന്നു ഡിജിസിഎയുടെ നിര്‍ദേശം. വിമാനങ്ങളുടെ എന്‍ജിനുകള്‍ മാറിലഭിക്കുന്നതിനായി ജൂണ്‍വരെ സമയം ആവശ്യവുമാണ്. ജൂണ്‍ മാസത്തിനുള്ളില്‍ തകരാറുശ്ശ എന്‍ജിനുകള്‍ മാറ്റിനല്‍കുമെന്ന് പ്രാറ്റ് ആന്‍ഡ‍് വൈറ്റ്നിയെ ഉദ്ധരിച്ച് ബ്ലുൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചൊവ്വാഴ്ച ഇൻഡിഗോ എയർലൈന്‍സിന്റെ 47 വിമാനങ്ങൾ സർവീസ് നിർത്തിവച്ചിരുന്നു. ആയിരത്തലധികം ആഭ്യന്തര സർവീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. ഇൻഡിഗോയ്ക്ക് പുറമേ ഗോഎയറിന്റെ 18 നഗരങ്ങളില്‍ നിന്നുള്ള വിമാന സർവീസുകളും ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഇന്ത്യയിലുള്ള 11എ32 നിയോ വിമാനങ്ങളില്‍ എട്ടെണ്ണം ഇന്‍ഡിയഗോയുടേതും മൂന്നെണ്ണം ഗോ എയര്‍ എയര്‍ലൈന്‍സിന്റേതുമാണ്.

യാത്രക്കാരുടെ സുരക്ഷ

യാത്രക്കാരുടെ സുരക്ഷ

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഡിജിസിഎയുടെ നീക്കമെന്ന് സുരേഷ് പ്രഭു വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് പ്രാന്റ് ആന്‍ഡ് വിറ്റ്നി എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിമാന കമ്പനികള്‍ മികച്ച രീതിയിലാണ് ഉത്തരവിനോട് പ്രതികരിച്ചിട്ടുള്ളതെന്നും ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യാത്രക്കാരുടെ സുരക്ഷ വച്ച് പരീക്ഷണങ്ങള്‍ത്ത് മുതിരില്ലെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാണിച്ചു.

 ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉടന്‍!!

ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉടന്‍!!

ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പ്രതിദിനം 1000 ആഭ്യന്തര സര്‍വീസുകളാണുള്ളത്. എന്നാല്‍ ഡിജിസിഎ നിര്‍ദേശത്തോടെ സ്വകാര്യ വിമാന കമ്പനികള്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെയാണ് വലച്ചിട്ടുള്ളത്. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സും ഗോ എയറും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഒരു തരത്തിലും പണം നഷ്ടമാകാതെയോ യാത്ര മുടങ്ങാതെയോ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങളാണ് കമ്പനികള്‍ ആലോചിച്ചുവരുന്നത്.

യുപി ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്!! ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യം അതിരുകടന്നു! ഇതോ യോഗിയുടെ ജനാധിപത്യം?യുപി ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്!! ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യം അതിരുകടന്നു! ഇതോ യോഗിയുടെ ജനാധിപത്യം?

<strong>മിനിമം ബാലന്‍സില്ല: എസ്ബിഐ പണികൊ‍ടുത്തത് 41.16 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക്, ജന്‍ധന്‍ യോജന അക്കൗണ്ടുകളും അടച്ചുപൂട്ടി!!</strong>മിനിമം ബാലന്‍സില്ല: എസ്ബിഐ പണികൊ‍ടുത്തത് 41.16 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക്, ജന്‍ധന്‍ യോജന അക്കൗണ്ടുകളും അടച്ചുപൂട്ടി!!

English summary
Domestic carrier IndiGo continued to operate with a curtailed schedule for the third day with the airline cancelling 42 flights following the grounding of eight of its A320neo planes along with three of GoAir due to Pratt and Whitney engine issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X