കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കണ്ണ്, എയര്‍ ഇന്ത്യയ്ക്ക് രക്ഷ!! തീരുമാനം ഉടന്‍!!

അനൗദ്യോഗികമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് സന്നദ്ധത പ്രകടിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയാണ് പറഞ്ഞത്

Google Oneindia Malayalam News

ദില്ലി: കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ സ്വകാര്യ വിമാന കമ്പനി ഇന്‍ഗിയോയ്ക്ക് താല്‍പ്പര്യം. അനൗദ്യോഗികമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് സന്നദ്ധത പ്രകടിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ വ്യക്തമാക്കി. 52,OOO കോടി കടത്തിലായിക്കഴിഞ്ഞ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിന് ബുധനാഴ്ച വൈകിട്ട് നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ​അംഗീകാരം ലഭിച്ചത്. എന്നാല്‍ വില്‍പ്പന സംബന്ധിച്ച അന്തിമ തീരുമാനം ക്യാബിനറ്റ് മന്ത്രിമാരടങ്ങുന്ന സംഘത്തിന്‍റേതായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എയര്‍ ഇന്ത്യയുടെ കടം എഴുത്തിത്തള്ളുമോ എന്നകാര്യം വ്യക്തമല്ല. ആഭ്യന്തര വിപണി നിക്ഷേപത്തിന്‍റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനാണ് ഇന്‍ഡര്‍ ഗ്ലോബ് ഏവിയേഷന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വ്യോമയാന മന്ത്രാലയത്തെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി സൂചന നല്‍കിക്കൊണ്ട് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള ശ്രമങ്ങള്‍ ടാറ്റ ആരംഭിച്ചതായി നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങുമെന്നാണ് സൂചനകളെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

എയര്‍ ഇന്ത്യ ഏറ്റെടുക്കണമെങ്കില്‍ അപാരധൈര്യം വേണോ?ആനന്ദ് മഹീന്ദ്ര പറയുന്നത്... എയര്‍ ഇന്ത്യ ഏറ്റെടുക്കണമെങ്കില്‍ അപാരധൈര്യം വേണോ?ആനന്ദ് മഹീന്ദ്ര പറയുന്നത്...

indigo

നേരത്തെ എയര്‍ ഇന്ത്യയുടെ കടം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നപ്പോള്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് നീതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. പൊതു പണം സംരക്ഷിക്കാന്‍ നഷ്ടത്തിലുള്ള എയര്‍ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കണമെന്നാണ് നീതി ആയോഗ് ചൂണ്ടിക്കാണിച്ചത്. 30,000 കോടി രൂപ ​​എഴുതിത്തള്ളി സ്വകാര്യ വല്‍ക്കരിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം.

English summary
Private airline IndiGo has expressed interest in buying stake in the national debt-laden carrier, Air India, said Secretary Civil Aviation RN Chaubey today, clarifying that offers have also been made informally by other domestic and international airlines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X