ഇന്‍ഡിഗോ ഫെയർ ഗെയിമിൽ കിടിലൻ ഓഫർ: ടിക്കറ്റുകൾ 899 രൂപ മുതൽ,അവസാന തിയ്യതി ജൂൺ 4!!
ജൂലൈ ഒന്നിനും സെപ്തംബർ 20നും ഇടയിലുയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫർ ഉപയോഗപ്പെടുത്താന്‍ കഴിയുക
ദില്ലി: കിടിലൻ പ്രമോഷണൽ ഓഫറുമായി ഇൻഡിഗോ എയർലൈൻസ്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ 899 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അഹമ്മദാബാദ്, ബഗ്ദോഗ്ര, ബെംഗളൂരു, ദില്ലി, പട്ന, പോർട്ട് ബ്ലെയർ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗുവാഹത്തി, ലഖ്നൊ, പൂനെ, റാഞ്ചി എന്നിവിടങ്ങളിലേയ്ക്കുള്ള അണ്‍ലിമിറ്റഡ‍് സർവ്വീസുകള്‍ക്കാണ് ഓഫറിൽ ബുക്ക് ചെയ്യാൻ സാധിക്കുക.
ജൂലൈ ഒന്നിനും സെപ്തംബർ 20നുലം ഇടയിലുയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫർ ഉപയോഗപ്പെടുത്താന്‍ കഴിയുക. ജൂൺ നാല് വരെ ഇൻഡിഗോ എയര്‍ലൈൻസിന്‍റെ വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. വെബ്സൈറ്റിലാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ചില വൺ വേ യാത്രകൾക്കും കമ്പനി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ബഗ്ദോഗ്ര- ഗുവാഹത്തി(899), പൂനെ- അഹമ്മദാബാദ് (1,494 മുതല്‍), ദില്ലി- ലഖ്നൊ (1622 മുതല്‍) ദില്ലി- ഗോവ (3,190മുതല്‍) എന്നിങ്ങനെയാണ് വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിരക്കുകൾ. എന്നാൽ പ്രമോഷണൽ ഓഫർ എത്ര സീറ്റുകള്‍ക്കാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന കാര്യം വ്യക്തമല്ല. എന്നാൽ നേരിട്ടോ ഓൺലൈനിലോ എന്നുതുടങ്ങി ഏതുവിധേനയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഓഫർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇതിന് പുറമേ ഗോ എയറും 999 രൂപ മുതല്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മൺസൂൺ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യുന്ന വർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുക. ജൂലൈ ഒന്നുമുതല്‍ സെപ്തംബർ 31 വരെയുള്ള കാലയളവിലേയ്ക്കുള്ളതാണ് ഓഫർ. എയർ ഇന്ത്യ, എയർ ഏഷ്യ, ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റ് തുടങ്ങിയ എയർലൈനുകളും അത്യാകർഷക ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications