Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡിഗോയില്‍ വമ്പന്‍ മണ്‍സൂണ്‍ ഓഫര്‍!!!745 രൂപ മുതല്‍ ടിക്കറ്റുകള്‍

ബുക്കിങ്ങ് ജൂലൈ 4 വരെ

ദില്ലി: ഇന്‍ഡിഗോയില്‍ വമ്പന്‍ മണ്‍സൂണ്‍ ഓഫറുകള്‍. 745 രൂപ മുതലാണ് ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. ഇന്‍ഡിഗോയുടെ ഈ ഓഫര്‍ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ഉള്ളൂ. ജൂലൈ നാലു വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഫര്‍ നിരക്കിലുള്ള ടിക്കറ്റ് ഉപയോഗിച്ച് ജൂലൈ 14 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 24 വരെ യാത്ര ചെയ്യാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിവിധ എയര്‍ലൈന്‍സുകള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിമാന കമ്പനികള്‍ വമ്പന്‍ ഓഫറുകളുമായി രംഗത്തു വരുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

ഓഫര്‍ നിരക്കനുസരിച്ച് ജമ്മു മുതല്‍ ശ്രീനഗര്‍ വരെ 745 രൂപയാണ് ടിക്കറ്റ് നിരക്ക്. അഗര്‍ത്തല മുതല്‍ ഗുവാഹത്തി വരെയുള്ള യാത്രക്ക് 778 രൂപയായിരിക്കും നിരക്ക്. ശ്രീനഗര്‍ മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ള യാത്രക്ക് 779 രൂപയും ചെന്നെ- ബെംഗളൂരു യാത്രക്ക് 898 രൂപയുമായിരിക്കും ടിക്കറ്റ് വില. അഹമ്മദാബാദ്-മുംബൈ യാത്രക്ക് 1048 രൂപയും ബെംഗളൂരു ചെന്നൈ യാത്രക്ക് 1059 രൂപയും ബെംഗളൂരു-കൊച്ചി യാത്രക്ക് 1,199 രൂപയും ബഗ്‌ദോഗ്ര-കല്‍ക്കത്ത യാത്രക്ക് 1,199 രൂപയും ആയിരിക്കും വില.

indigo-airlines-flight

അഗര്‍ത്തല, ചണ്ഡീഗണ്ഡ്, ചെന്നൈ, കോയമ്പത്തൂര്‍, ഡെറാഡൂണ്‍, ദില്ലി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കല്‍ക്കത്ത, മധുരൈ, മാംഗളൂര്‍, മുംബൈ, പാട്‌ന, പോര്‍ട്ട്‌ബ്ലെയര്‍,പൂനെ,ശ്രീനഗര്‍,തിരുവന്തപുരം,വാരണാസി,വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങളിലെ യാത്രക്കായിരിക്കും ഓഫര്‍ ബാധകമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+