കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു. അഞ്ച് മാസത്തെ ഏറ്‌റ താഴ്‌ന്ന നിലയിലെത്തി. പച്ചക്കറി വില കുറഞ്ഞതാണ് രാജ്യത്തെ പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്. മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പമാണ് കുറഞ്ഞത്. റീടെയില്‍ പണപ്പെരുപ്പത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 6.16 ശതമാനമായിരുന്നു പണപ്പെരുപ്പം (മൊത്തവില സൂചികയെ അടിസ്ഥാനമാക്കി.). ഡിസംബരഇന് ശേഷമാണ് പച്ചക്കറി വിലയില്‍ കുറവ് വരാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഉയര്‍ന്ന് നിന്നിരുന്ന നാണയപ്പെരുപ്പ നിരക്കിലും ഇടിവ് സംഭവിയ്ക്കാന്‍ തുടങ്ങി.പച്ചക്കറിയുടെ വിലക്കയറ്റം 57.33 ശതമാനമായി താഴ്ന്നിട്ടുണ്ട്.

RBI

പണപ്പെരുപ്പം കൂടിയ സാഹചര്യത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ്വ് ബാങ്കിന് സാധ്യമായിരുന്നില്ല. എന്നാല്‍ പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ ഇളവുകള്‍ ലഭിയ്ക്കാനുള്ള സാധ്യതയും ഉണ്ട്.

വ്യാവസായിക ഉത്പ്പാദന നിരക്ക് മുന്നോട്ടുയര്‍ത്തുന്നതിനും പലിശ നിരക്ക് കുറയുന്നത് സഹായിക്കും. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും നാണയപ്പെരുപ്പം കുറഞ്ഞത് വിപണിയ്ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു.

English summary
Inflation eases to five-month low, rates may stay on hold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X