വിശാല്‍ ഇനി ഇന്‍ഫോസിസ് സിഇഒ
ബാംഗ്ലൂര്‍: ഐടി ഭീമന്മാരായ ഇന്‍ഫോസിസിന് ഇനി പുതിയ മോധാവി. വിശാല്‍ ശിഖയായിരിക്കും ഇനി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറും. ഓഗസ്റ്റ് 1 നാണ് അദ്ദേഹം ചുമതലയേല്‍ക്കുക.
ഇന്‍ഫോസിസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. കമ്പനിയുടെ സ്ഥാപകരില്‍ ഒരാളല്ലാത്ത വ്യക്തിയെ മേധാവിയാക്കുന്നത്. ഒരു ഇടവേളക്ക് ശേഷം ഇന്‍ഫോസിസില്‍ തിരിച്ചെത്തിയ നാരായണ മൂര്‍ത്തിക്കും സ്ഥാന ചലനമുണ്ട്. എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. ചെയര്മാന് എമിററ്റസ് എന്നതായിരിക്കും അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്.

എസ്ഡി ഷിബുലാലില്‍ നിന്നാണ് വിശാല്‍ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്. നേരത്തെ എസ്എപി എജിയിലെ എക്സിക്യൂട്ടീവ് ബോര്‍ഡ് മെന്പര് ആയിരുന്നു വിശാല്‍. പുതിയ സ്ഥാന ലബ്ധിയില്‍ ഏറെ സന്തുഷ്ടനാണ് ഇദ്ദേഹം.
സമൂല പരിഷ്കാരങ്ങളാണ് ഇന്‍ഫോസിസില്‍ നടപ്പാക്കുന്നത്. എസ് ഗോപാലകൃഷ്ണനെ എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി. കെവി കമ്മത്തിനെ നോണ്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനാക്കി. യുബി പ്രവീണ്‍ റാവു ആയിരിക്കും കമ്പനിയുടെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍.
നാരായണ മൂര്‍ത്തിയുടെ മകന് രോഹന് മൂര്‍ത്തിയും ഇന്‍ഫോസിസ് വിടും. എക്സിക്യൂട്ടീവ് ചെയര്‍മാന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു രോഹന്. വിശാലിനെ പുതിയ സിഇഒ ആയി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നാണ് നാരായണ മൂര്‍ത്തി പ്രതികരിച്ചത്.
1981 ല്‍ നാരായണ മൂര്‍ത്തിയും മറ്റ് ആറ് പേരും ചേര്‍ന്നാണ് ഇന്‍ഫോസിസ് സ്ഥാപിച്ചത്. പിന്നീട് ഐടി മേഖലയിലെ വമ്പന്മാരായി ഇന്‍ഫോസിസ് വളരുന്ന കാഴ്ചയാണ് കണ്ടത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications