കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസില്‍ ഈ വര്‍ഷം 20,000 പുതിയ തൊഴിലവസരങ്ങള്‍

കൂട്ടപ്പിരിച്ചുവിടല്‍ അഭ്യൂഹം മാത്രം

Google Oneindia Malayalam News

ദില്ലി: കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകളെ കാറ്റില്‍ പറത്തി ഇന്‍ഫോസിസന്റെ പുതിയ പ്രഖ്യാപനം. ഈ വര്‍ഷം പുതിയതായി 20,000 നിയനമനങ്ങള്‍ നടത്തുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. 10,000 ആളുകളെ ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ നിയമിക്കും. മോശം പ്രടകനത്തിന്റെ പേരില്‍ ഈ വര്‍ഷം 400 ഓളം പേരെ മാത്രമാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടല്‍ സംബന്ധിച്ചു പരക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സാങ്കേതിക വിദ്യയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ തങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യുബി പ്രവീണ്‍ റാവു പറഞ്ഞു.

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു റാവു. ഇന്‍ഫോസിസ് കോ ചെയര്‍മാന്‍ രവി വെങ്കിടേശനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യുവാക്കളുടെ ജോലി നിലനിര്‍ത്തുന്നതിന് കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശമ്പളം കുറക്കാന്‍ തയ്യാറാകണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ അഭിപ്രായത്തോട് പ്രവീണ്‍ റാവു പ്രതികരിച്ചില്ല. ടാറ്റ, ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ ഈ വര്‍ഷം പുതിയ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദും അറിയിച്ചു.

 infosys-logo

കഴിഞ്ഞ വര്‍ഷവും ഇന്‍ഫോസിസ് 20,000 നിയമനങ്ങള്‍ നടത്തിയിരുന്നു. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച ആശങ്കകള്‍ അനാവശ്യമാണെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ചക്കു ശേഷം പറഞ്ഞു.

English summary
Infosys will provide 20,000 new job oppurtunities this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X