പേരിന്റെ ഇനിഷ്യല്‍ പുലിവാലാകും; പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കല്‍ നടപ്പില്ല!!
ദില്ലി: പാന്‍കാര്‍ഡില്‍ പേരിനൊപ്പമുള്ള ഇനിഷ്യലുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് തടസ്സമാകുമെന്ന് വിദഗ്ദര്‍. ആദായ നികുതി സമര്‍പ്പിക്കുന്നതിനായി ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ചെന്നൈയിലെ ഒരു അക്കൗണ്ടന്റാണ് പ്രശ്നം ചൂണ്ടിക്കാണിച്ചത്. ആദായ നികുതി സമര്‍പ്പിക്കുന്നതിനായി ജൂലൈ 31ഓടെ ലക്ഷക്കണക്കിന് ആളുകള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കം നടത്തുന്നതോടെ ഇത് വെല്ലുവിളിയാവുമെന്നാണ് കണക്കുകൂട്ടല്‍.
പാന്‍കാര്‍ഡില്‍ ഇനീഷ്യലിന്റെ പൂര്‍ണ്ണരൂപം നല്കിയതോ ആധാര്‍ കാര്‍ഡില്‍ ഇനിഷ്യല്‍ മാത്രം നല്‍കുകയോ ചെയ്യുന്ന സംഭവഭങ്ങളിലാണ് ഇവ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്തത്. ഇരു കാര്‍ഡുകളിലും ഒരേ പേരാണെങ്കില്‍ മാത്രമേ കമ്പ്യൂട്ടര്‍ വഴി ഇരു കാര്‍ഡുകളും ബന്ധിപ്പിക്കല്‍ സാധ്യമാകൂ. വ്യത്യസ്ത പേരുകള്‍ ഉള്ള സാഹചര്യത്തില്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നത് സാങ്കേതികമായി വെല്ലുവിളിയുയര്‍ത്തുന്നു. ആദായ നികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന നിബന്ധന വന്നതോടയാണ് ഈ സാങ്കേതിക പ്രശ്നം ശ്രദ്ധിയ്ക്കപ്പെടുന്നത്.

പാന്‍കാര്‍ഡിലുള്ള പ്രത്യേക ക്യാരക്ടറുകള്‍ ചിഹ്നങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡ് അംഗീകരിക്കാത്തതാണ് വെല്ലുവിളിയ്ക്ക് പിന്നില്‍. പാന്‍കാര്‍ഡിലെ പേരുകള്‍ക്കും ഇനീഷ്യലുകള്ക്കുമിടയിലെ ഫുള്‍സ്റ്റോപ്പ് എന്നിവും ഇതോടെ പ്രശ്നമാകും. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവിധ രേഖകളില്‍ അടയാളപ്പെടുത്തിയിട്ടുള്ള പാന്‍കാര്‍ഡിലെ വിവരങ്ങള്‍ മാറ്റുക എളുപ്പമല്ലാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ വഴിയല്ലാതെ ഇരു കാര്‍ഡുകളും ബന്ധിപ്പിക്കുക എന്ന നിര്‍ദേശമാണ് സാങ്കേതിക വിദഗ്ദര്‍ മുന്നോട്ടുവയ്ക്കുന്നത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications