കാത്തിരിപ്പിന് അവസാനം: വിമാനങ്ങളിൽ നെറ്റ് ആഗസ്തോടെ!! വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം നിർണ്ണായകം
ട്രായിയുടെ നിയന്ത്രണങ്ങളുമാണ് രാജ്യത്തെ ടെലികോം കമ്പനികൾക്ക് വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വെല്ലുവിളിയാവുന്നത്.
ുംബൈ:വിമാനങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതി ആഗസ്ത് മാസത്തോടെ നടപ്പിലാക്കും. ആഗസ്ത് അവസാവത്തോടെ പദ്ധതിയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് ലൈസൻസ് ലഭ്യമാവുമെന്നാണ് കരുതുന്നത്. ടെലികോം വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ ജോയിന്റ് ഡയറക്ടർ ജനറൽ ലളിത് ഗുപ്ത പറഞ്ഞു. അന്താരാഷ്ട്ര എയർലൈനുകൾ ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങൾ കൊണ്ട് വൈഫൈയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും 2018ന്റെ മധ്യത്തോടെ ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റ് എന്നീ കമ്പനികൾ വൈഫൈ ഘടിപ്പിച്ച ബോയിംഗ് 737 മാക്സ് വിമാനം സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ലോകത്തെ 70 ലധികം എയർലൈനുകൾ യാത്രക്കിടെ യാത്രക്കാർക്ക് ഇമെയിൽ, ലൈവ് സ്ട്രീംമിംഗ്, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുന്നതിനും സിനിമകൾ ഡൗൺലോഡ് ചെയ്യുന്നതിനുമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നുണ്ട്. എയർ ഫ്രാൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്സ്, സിംഗപ്പൂർ എയർലൈൻസ്, എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവ ഇന്ത്യയിലേയ്ക്കും സർവ്വീസ് നടത്തുന്നവയാണ്. ഇന്ത്യയിൽ ജെറ്റ് എയർവേയ്സ്, വിസ്താര എന്നിവ നോൺ ഇന്റർനെറ്റ് ഡിവൈസ് വഴി ജൂൺ അവസാനത്തോടെ ഇന്റർനെറ്റ് ലഭ്യമാക്കിത്തുടങ്ങും.

രാജ്യത്തെ വിമാങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ചെലവഴിക്കേണ്ടിവരുന്ന ഭീമമായ തുകയും ട്രായിയുടെ നിയന്ത്രണങ്ങളുമാണ് രാജ്യത്തെ ടെലികോം കമ്പനികൾക്ക് വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വെല്ലുവിളിയാവുന്നത്.
-
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications