കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പിന് അവസാനം: വിമാനങ്ങളിൽ നെറ്റ് ആ​ഗസ്തോടെ!! വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം നിർണ്ണായകം

ട്രായിയുടെ നിയന്ത്രണങ്ങളുമാണ് രാജ്യത്തെ ടെലികോം കമ്പനികൾക്ക് വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വെല്ലുവിളിയാവുന്നത്.

Google Oneindia Malayalam News

ുംബൈ:വിമാനങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതി ആ​ഗസ്ത് മാസത്തോടെ നടപ്പിലാക്കും. ആ​ഗസ്ത് അവസാവത്തോടെ പ​ദ്ധതിയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് ലൈസൻസ് ലഭ്യമാവുമെന്നാണ് കരുതുന്നത്. ടെലികോം വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ ജോയിന്റ് ഡയറക്ടർ ജനറൽ ലളിത് ​ഗുപ്ത പറഞ്ഞു. അന്താരാഷ്ട്ര എയർലൈനുകൾ ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങൾ കൊണ്ട് വൈഫൈയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും 2018ന്റെ മധ്യത്തോടെ ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റ് എന്നീ കമ്പനികൾ വൈഫൈ ഘടിപ്പിച്ച ബോയിം​ഗ് 737 മാക്സ് വിമാനം സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ലോകത്തെ 70 ലധികം എയർലൈനുകൾ യാത്രക്കിടെ യാത്രക്കാർക്ക് ഇമെയിൽ, ലൈവ് സ്ട്രീംമിം​ഗ്, സോഷ്യൽ മീഡിയ എന്നിവ ഉപയോ​ഗിക്കുന്നതിനും സിനിമകൾ ഡൗൺലോഡ് ചെയ്യുന്നതിനുമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നുണ്ട്. എയർ ഫ്രാൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്സ്, സിം​ഗപ്പൂർ എയർലൈൻസ്, എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവ ഇന്ത്യയിലേയ്ക്കും സർവ്വീസ് നടത്തുന്നവയാണ്. ഇന്ത്യയിൽ ജെറ്റ് എയർവേയ്സ്, വിസ്താര എന്നിവ നോൺ ഇന്റർനെറ്റ് ഡിവൈസ് വഴി ജൂൺ അവസാനത്തോടെ ഇന്റർനെറ്റ് ലഭ്യമാക്കിത്തുടങ്ങും.

 airline

രാജ്യത്തെ വിമാങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ചെലവഴിക്കേണ്ടിവരുന്ന ഭീമമായ തുകയും ട്രായിയുടെ നിയന്ത്രണങ്ങളുമാണ് രാജ്യത്തെ ടെലികോം കമ്പനികൾക്ക് വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വെല്ലുവിളിയാവുന്നത്.

English summary
Internet on flights in India could soon be a reality. The Centre is likely to permit it by August-end. About 70 airlines across the world offer inflight internet letting passengers email, livestream, use social media, download movies and even make calls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X