കളമശേരിയിൽ അദാനി ഗ്രൂപ്പിന്റെ 600 കോടി: ഇൻവെസ്റ്റ് കേരളയില്‍ 31429.15 കോടിയുടെ പദ്ധതികള്‍ തുടങ്ങി
തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായി 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികൾ ഇതിനകം ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, 20.28 ശതമാനം പദ്ധതികൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ ശക്തമായ തെളിവാണെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ 1,77,731.66 കോടി രൂപയുടെ 424 പദ്ധതികൾ ഇൻവെസ്റ്റ് കേരളയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 86 പദ്ധതികൾ നടപ്പാക്കൽ ഘട്ടത്തിലെത്തി. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 268 പദ്ധതികൾക്ക് ഭൂമി ലഭ്യമായപ്പോൾ, 156 പദ്ധതികൾക്ക് ഇനിയും ഭൂമി ലഭിക്കാനുണ്ട്.

എട്ട് കിൻഫ്ര വ്യവസായ പാർക്കുകളിൽ 1,011 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ആരംഭിച്ചു. മേയ് മാസത്തിൽ 2,714 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും ഏപ്രിൽ മാസത്തിൽ നാല് പദ്ധതികൾക്കും തുടക്കമായി.
ശ്രദ്ധേയമായ പദ്ധതികൾ
- ഭാരത് ബയോടെക്: അങ്കമാലിയിലെ കെ എസ് ഐ ഡി സി പാർക്കിൽ ഈ മാസം ശിലാസ്ഥാപനം നടക്കുന്ന ഈ പദ്ധതി ശ്രദ്ധേയമാണ്.
- അദാനി ഗ്രൂപ്പ്: കളമശേരിയിൽ 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പദ്ധതി.
- കെയ്ൻസ് ടെക്നോളജീസ്: പെരുമ്പാവൂരിൽ 500 കോടി രൂപയുടെ ഫ്ലെക്സിബിൾ പി സി ബി നിർമാണ പദ്ധതി, 1,000 പേർക്ക് തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
- നീറ്റാ ജെലാറ്റിൻ: കാക്കനാട്ട് 250 കോടി രൂപയുടെ പദ്ധതി ഉടൻ ആരംഭിക്കും.
- റിനൈ മെഡിസിറ്റി: തൃശൂരിൽ 500 കോടി രൂപയുടെ പദ്ധതി.
- ഹെൽത്ത്കെയർ ഗവേഷണം: കൊല്ലത്ത് 120 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും.
ഐ ബി എം
ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനിയായ ഐ ബി എം കേരളത്തിൽ നിക്ഷേപം വർധിപ്പിക്കുകയും അതിവേഗം വളരുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി.
അതേസമയം, തിരുവനന്തപുരം തോന്നക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ഓർത്തൊനേക്സ ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പുതിയ മാനുഫാക്ചറിങ്ങ് പ്ലാൻ്റിന് തറക്കല്ലിട്ട വിവരം സന്തോഷത്തോടെ അറിയിക്കുകയാണെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ത്രീ ഡി പ്രിൻ്റിങ്ങ് സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് യൂറോപ്യൻ സ്റ്റാൻ്റേർഡോഡ് കൂടിയ ഉപകരണങ്ങളാണിവിടെ നിർമ്മിക്കാൻ പോകുന്നത്. ചുരുങ്ങിയത് 300 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന കമ്പനി 8 മാസം കൊണ്ട് പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിലെ ആകെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് വ്യവസായത്തിൻ്റെ 24% വിറ്റുവരവ് ഇന്ത്യയുടെ 1.18% ഭൂവിസ്തൃതി മാത്രമുള്ള നമ്മുടെ കേരളത്തിൽ നിന്നാണ്. 70ലധികം മെഡിക്കൽ ഉപകരണ നിർമ്മാണ യൂണിറ്റുകൾ.. 11 ജില്ലകളിലായി 10 പ്രീമിയം അക്കാദമിക് സ്ഥാപനങ്ങൾ.. 57ലധികം റിസേർച്ച് സ്ഥാപനങ്ങൾ.. രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കൂടുതൽ കമ്പനികൾ കേരളത്തിലേക്കെത്തുകയാണ്. കേരളം മുൻഗണനാ വ്യവസായ മേഖലയായി കാണുന്ന മെഡിക്കൽ ഡിവൈസ് മേഖലയിൽ കൃത്യമായ മുന്നേറ്റം കൊണ്ടുവരാൻ സർക്കാരിന് സാധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications