ഐ ഫോണ്‍ 6 കൊണ്ട് ഷേവ് ചെയ്യാം
ന്യൂയോര്‍ക്ക്: കൊട്ടിഘോഷിച്ച് പുറത്തിറങ്ങുകയും കമ്പനിയുടെ പ്രതീക്ഷയ്ക്കുമപ്പുറം വില്‍പ്പന നടക്കുകയും ചെയ്ത ആപ്പിളിന്റെ ഐ ഫോണ്‍ 6 കൊണ്ട് ഫോണ്‍വിളി മാത്രമല്ല, ഷേവിംഗും നടക്കുമെന്നാണ് ചില ഉപഭോക്താക്കള്‍ പറയുന്നത്. ഐ ഫോണ്‍ കൊണ്ട് ഷേവ് ചെയ്യുന്ന ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടത് കമ്പനിക്ക് തലവേദനയായിട്ടുണ്ട്.
മൊബൈല്‍ ഫോണിന്റെ നേരിയ അരികിലെ അലുമിനിയത്തിനും ഗ്ലാസിനും ഇടയ്ക്കുള്ള ഭാഗത്ത് മുടി കയറിപ്പോകുന്നതായും ഫോണ്‍ വലിച്ചെടുക്കമ്പോഴേക്കും മുടിയും പിഴുതുവരുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. 'ഹെയര്‍ഗേറ്റ്' എന്നാണ് ഇതിനെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ കളിയാക്കി വിളിക്കുന്നത്. മൊബൈലിന്റെ വക്കുകൊണ്ട് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഷേവ് ചെയ്യാമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

നേരത്തെ മൊബൈല്‍ ഫോണ്‍ വളയുന്നു എന്നതായിരുന്നു പ്രധാന പരാതി. മൊബൈല്‍ വളയുന്നെന്ന് തെളിയിച്ച് യു ട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത് മൊബൈലിന്റെ വിറ്റുവരവിനെ ബാധിച്ചിരുന്നു. എല്ലാ മൊബൈല്‍ ഫോണുകളും വളയില്ലെന്നും ചിലതു മാത്രമാണ് വളയുന്നതെന്നുമാണ് കമ്പനി ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. ബെന്‍ഡ്‌ഗേറ്റെന്ന ഓമനപ്പേരിലാണ് ഫോണ്‍ വളയലിനെ കളിയാക്കുന്നത്.
അതിനിടെ മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബര്‍ 17 മുതല്‍ ഫോണ്‍ ഉപഭോക്താക്കളുടെ കൈയ്യിലെത്തിത്തുടങ്ങും. ഐഫോണ്‍ 6 ന് 53,500 രൂപയും ഐഫോണ്‍ 6 പ്ലസിന്റേത് 62,500 രൂപയും ആണ് ഇന്ത്യയിലെ വില. ആപ്പിളിന്റെ ഇന്ത്യയിലെ പങ്കാളികളാണ് ഫോണുകള്‍ വില്‍ക്കുന്നത്.












Click it and Unblock the Notifications