ഐഫോണിന് സീറോ ഡൗണ്‍ പെയ്മെന്റ് ഓഫറുമായി വോഡാഫോള്‍
ബെംഗളൂരു: സീറോ ഡൗണ്‍ പെയ്മെന്റില്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഐഫോണ്‍ 6 നല്കുന്ന സ്കീം വോഡഫോണ്‍ പ്രഖ്യാപിച്ചു. ഐ ഫോണ്‍ പോസ്റ്റ് പെയ്ഡ് പാക്കേജിനൊപ്പം ടോക് ടൈം, എസ്എംഎസ്, ഡാറ്റ എന്നിവ ഉള്‍പ്പെടുത്തിയിരിക്കും. പ്രതിമാസം 2099 രൂപയ്ക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് കരുതുന്നത്.
പുതിയ വരിക്കാര്‍ക്കും നിലവിലുള്ളവര്‍ക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് സ്കീം വിഭാവനം ചെയ്തിട്ടുള്ളത്. ഐഫോണ്‍ 6 പ്ലസ് ഒഴികെയുള്ള എല്ലാ മോഡലുകളും സീറോ ഡൗണ്‍പേയ്മെന്റ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താല്‍പ്പര്യമുള്ളവര്‍ക്ക് ഫോണിന്റെ വിലയും പ്രതിമാസ പ്ലാനും ഉള്‍പ്പെടെ ഒരു നിശ്ചിത സംഖ്യ ബില്‍ അടയ്ക്കേണ്ടി വരും. 4എസ് മോഡലാണെങ്കില്‍ മാസം 2099രൂപയും 5സി മോഡലാണെങ്കില്‍ 2499 രൂപയും 5എസാണെങ്കില്‍ 2999 രൂപയും 6, 6 പ്ലസ് മോഡലുകളാണെങ്കില്‍ 3599 രൂപയും പ്രതിമാസം അടയ്ക്കേണ്ടി വരും.
രണ്ടു വര്‍ഷത്തേക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ തുക അടയ്ക്കേണ്ടത്. ഇക്കാലയളവില്‍ ഏറ്റവും മികച്ച ടോക്കിങ് പ്ലാനും വരിക്കാര്‍ക്ക് ലഭിക്കും. ഇതേ ഓഫറില്‍ മറ്റു സ്മാര്‍ട്ട് ഫോണുകളും നല്കാന് പദ്ധതിയുണ്ട്. തവണ സംഖ്യ 12 മാസത്തിലേക്ക് ഒതുക്കാനും സൗകര്യമുണ്ട്. ജനുവരി 17 മുതലാണ് ഓഫര്‍ ആരംഭിക്കുന്നത്.
-
വെറും 7,999 രൂപയ്ക്ക് 50MP ക്യാമറയും, 5000mAh ബാറ്ററിയും! 'അത്ഭുത' ഫോണുമായി ലാവ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications