ഐപിഎല്‍ 2025: ശരിക്കും കപ്പ് അടിച്ചത് ജിയോഹോട്സ്റ്റാർ: സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡുകള്‍
പ്രവർത്തനം ആരംഭിച്ച് നാല് മാസത്തിനുള്ളിൽ 300 ദശലക്ഷം വരിക്കാർ എന്ന നേട്ടം കൈവരിച്ച പ്രമുഖ മാധ്യമ സ്ഥാപനമായ ജിയോസ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാർ. ഇതിലൂടെ വീഡിയോ-ഓൺ-ഡിമാൻഡ് (VOD) മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ് കമ്പനി പിന്നിട്ടിരിക്കുന്നത്. എതിരാളിയായ നെറ്റ്ഫ്ലിക്സിന്റെ അവസാനമായി റിപ്പോർട്ട് ചെയ്ത 301.63 ദശലക്ഷം വരിക്കാരുടെ എണ്ണത്തിന് വളരെ അടുത്താണ് ജിയോഹോട്ട്‌സ്റ്റാർ എന്നതാണ് ശ്രദ്ധേയം. വളരെ വേഗത്തില്‍ തന്നെ ഈ സംഖ്യയും മറികടക്കാന്‍ ജിയോ ഹോട്സ്റ്റാറിന് സാധിച്ചേക്കും.
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പതിപ്പിന്റെ പശ്ചാത്തലത്തിലാണ് വരിക്കാരുടെ വളർച്ച ഉണ്ടായത്, ടിവിയിലും ഡിജിറ്റലിലും ഒരു ബില്യൺ കാഴ്ചക്കാർ ടൂർണമെന്റിലേക്ക് കടന്നുവന്നതായി ബുധനാഴ്ച ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന വാർഷിക മീഡിയ, വിനോദ ഉച്ചകോടിയായ എപിഒഎസിൽ ജിയോസ്റ്റാർ അധികൃതർ പറഞ്ഞു.

ഒരു ബില്യനോളം കളിയാരാധകരാണ് ജിയോഹോട്സ്റ്റാർ വഴി ഐപിഎല്‍ തല്‍സമയം വീക്ഷിച്ചത്. മീഡിയ പാർട്ണേഴ്സ് ഏഷ്യ (MPA) യുമായി ചേർന്ന്, ജിയോസ്റ്റാർ എപിഒഎസ് സമ്മേളനത്തിൽ 'Tata IPL 2025 - A Year of Firsts' എന്ന റിപ്പോർട്ടGX പുറത്തിറക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറിയ ടാറ്റാ ഐപിഎൽ 2025 എങ്ങനെ വ്യത്യസ്ത റെക്കോർഡുകളും, വ്യവസായത്തിലെ കുതിപ്പുകളും രേഖപ്പെടുത്തിയെന്നാണ് ഈ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
ജിയോസ്റ്റാർ ലീനിയർ ടിവിയിലും ഡിജിറ്റലിലും ഐപിഎൽ അനുഭവം പൂർണ്ണമായി മാറ്റിമറിച്ചു. അതായത് ആരാധകർ, ബ്രാൻഡുകൾ, പാട്ണർമാർ എന്നിവർ ലൈവ് സ്പോർട്സുമായി ബന്ധപ്പെടുന്ന രീതി തന്നെ ആകെ മാറ്റി മറിച്ചു. ഉപയോക്താവിനെ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ ഡിസൈന്‍ എല്ലാ ഡിവൈസുകളിലുടേയും ഫോർമാറ്റുകളിലുടേയും ഓരോ പ്രേക്ഷകനിലേക്കും വ്യക്തിപരമായി തന്നെ കടന്നു ചെന്നു. ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളിലേയും കമന്ററികളായിരുന്നു മറ്റൊരു സവിശേഷത.
'യാഥർത്ഥത്തില്‍ ടാറ്റാ ഐപിഎൽ 2025 ഒരു മത്സര സീസണ്‍ എന്നതില്‍ ഉപരി അത് ഒരു അനുഭവമായി മാറി. അത് കേവലം കളിയുടെ അതിരുകൾ മറികടന്ന് കഥപറയലിലും, സംസ്കാരത്തിലും, വാണിജ്യത്തിലും ഒത്തുചേർന്ന ഒരു ആഘോഷമായിരുന്നു. ഓരോ സ്‌ക്രീനും വ്യക്തിപരമായി അനുഭവപ്പെടണം, ഓരോ ഇടപെടലും അർത്ഥവത്തായിരിക്കണം, ഓരോ നിമിഷവും ഓർമ്മക്കൊപ്പം നിലനില്ക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സംഖ്യകളിൽ അല്ല, പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ നിമിഷങ്ങളിലാണ് ഐപിഎല്ലിന്റെ യഥാർത്ഥ വിജയം' എന്ന് ജിയോസ്റ്റാർ CEO - സ്പോർട്സ് & ലൈവ് എക്സ്പീരിയൻസസ് ആയ സഞ്ജോഗ് ഗുപ്ത പറഞ്ഞു.
ടിവിയില്‍ ആയാലും മൊബൈല്‍ ആയാലും ജിയോഹോട്സ്റ്റാർ വഴി കളികാണുന്നവർക്ക് പുതിയ അനുഭവമാണ് ഇത്തവണ ലഭിച്ചത്. കളി കാണുന്നവരുടെ ഇടപെടല്‍ കൂടി പരിഗണിച്ചതിനോടൊപ്പം തന്നെ എല്ലാ പ്ലാറ്റ്ഫോമുകളിലുമുള്ള ആളുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ പരസ്യദാതാക്കൾക്കും വിതരണ പങ്കാളികൾക്കും പുതിയ അവസരങ്ങളും തുറന്നുകൊടുത്തു. ഇതിന്റെ ഫലമായി ടൂർണമെന്റ് വ്യവസായത്തിലെ ആദ്യത്തെ നേട്ടങ്ങളുടെ ഒരു പ്രദർശനമായി മാറി.
റെക്കോർഡ് പ്രേക്ഷക പങ്കാളിത്തം- നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍
- 1.19 ബില്യൺ മൊത്തം പ്രേക്ഷകർ: ടിവിയിൽ 537 മില്യൺ, ഡിജിറ്റലിൽ 652 മില്യൺ എന്നിങ്ങനെ ഐപിഎല്ലിന്റെ ഏറ്റവും വലിയ പ്രേക്ഷകസംഖ്യ.
- 47% സ്ത്രീ പ്രേക്ഷകർ: സ്റ്റാർ സ്പോർട്സിലെ ഐപിഎൽ പ്രേക്ഷകരിൽ 47% സ്ത്രീകൾ.
- ഫൈനൽ മത്സരം: 426 മില്യൺ പ്രേക്ഷകർ (ടിവിയിൽ 189 മില്യൺ, ഡിജിറ്റലിൽ 237 മില്യൺ).
- ജിയോഹോട്ട്സ്റ്റാർ വളർച്ച: 300 മില്യൺ സബ്സ്ക്രൈബർമാരും ആൻഡ്രോയിഡിൽ 1.04 ബില്യൺ ആപ്പ് ഡൗൺലോഡുകളും.
- 55.2 മില്യൺ പീക്ക് കൺകറൻസി: ഒരേസമയം വീക്ഷിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്.
- വാച്ച്-ടൈം: മൊത്തം 840 ബില്യൺ മിനിറ്റ്, കണക്റ്റഡ് ടിവിയിൽ 235 മില്യൺ, മൊബൈലിൽ 417 മില്യൺ.
- എച്ച്ഡി വീക്ഷണം: 129 മില്യൺ പ്രേക്ഷകർ സ്റ്റാർ സ്പോർട്സ് എച്ച്ഡിയിൽ കണ്ടു.
ആരാധകരുടെ ഇടപെടൽ
- മാക്സ്‌വ്യൂ 3.0: മൊബൈൽ പ്രേക്ഷകരിൽ 30% പേർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു.
- പ്രാദേശിക ഭാഷാ വളർച്ച: ഹിന്ദി (+31%), തെലുഗു (+87%), തമിഴ് (+52%), കന്നഡ (+65%), ബംഗാളി (+34%), ഹരിയാൻവി (+47%).
- സോഷ്യൽ ഇടപെടൽ: 3.83 ബില്യൺ സോഷ്യൽ ഇന്ററാക്ഷനുകൾ.
- ജീതോ ധൻ ധന ധൻ: 44% മൊബൈൽ പ്രേക്ഷകർ ഈ ഗെയിമിൽ പങ്കെടുത്തു.
ബ്രാൻഡ് പങ്കാളിത്തം
- 425+ പരസ്യദാതാക്കൾ: 270 പുതുമുഖങ്ങൾ, 40 വ്യത്യസ്ത വിഭാഗങ്ങൾ.
- 32 ബ്രാൻഡുകൾ: 9 വിഭാഗങ്ങളിൽ നിന്ന് നീൽസന്റെ മൂന്നാം കക്ഷി മൂല്യനിർണയം ഉപയോഗിച്ചു.
സാങ്കേതിക മുന്നേറ്റം
- മൾട്ടി-ക്യാം: 16:9 റെസല്യൂഷനിൽ ബാറ്റർ, ബൗളർ, സ്റ്റമ്പ് ക്യാമറകൾ തിരഞ്ഞെടുക്കാം.
- 360°/വിആർ സ്ട്രീമിംഗ്: ജിയോഡൈവ് ഉപകരണങ്ങൾ വഴി 360° വീക്ഷണവും വെർച്വൽ റിയാലിറ്റിയും.
- മാക്സ്‌വ്യൂ 3.0: സ്വൈപ്പ് ചെയ്ത് മത്സരനിമിഷങ്ങളോ ക്യാമറ ആംഗിളുകളോ കാണാം.
- വോയ്സ് അസിസ്റ്റഡ് സെർച്ച്: കണക്റ്റഡ് ടിവിയിൽ ശബ്ദ നിർദേശങ്ങളിലൂടെ തിരയൽ.
- ഫ്രീ ആഡ്-സപ്പോർട്ടഡ് സ്ട്രീമിംഗ്: സബ്സ്ക്രിപ്ഷൻ ഇല്ലാതെ ഐപിഎൽ ഉള്ളടക്കം.
- എഐ സാങ്കേതികത: മത്സര ഹൈലൈറ്റുകൾ എഐ വഴി തയ്യാറാക്കി, വിദഗ്ധ വിശകലനം തത്സമയം പ്രാദേശിക ഭാഷകളിൽ.
- കാഴ്ച പരിമിതിയുള്ളവർക്ക് ഓഡിയോ വിവരണം. തത്സമയ മത്സരങ്ങൾക്ക് ഇന്ത്യൻ ആംഗ്യഭാഷ.
നേട്ടങ്ങളുടെ പൂർണ്ണമായ റെക്കോർഡ് പൂർണ റിപ്പോർട്ട് www.jiostar.com, www.aposlive.com എന്നിവിടങ്ങളിൽ ലഭ്യമാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications