ഇറാനുമായുള്ള കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന്
ദില്ലി: ഇറാനും മറ്റ് ആറ് വന്‍ രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവകരാര്‍ വികസ്വര ഇന്ത്യയ്ക്ക് വന്‍ നേട്ടമായിരിക്കുമെന്ന് വ്യവസായ വാണിജ്യ സംഘടനയായ അസോചം. പ്രധാനമായും ക്രൂഡ് ഓയില്‍ വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കാകും ഇത് കൊണ്ട് നേട്ടമുണ്ടാകുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഇതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ക്രൂഡോയിലിന്റെ വില കുറയുകയും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബില്ലില്‍ ഇത് വന്‍കുറവിന് ഇടയാക്കുകയും ചെയ്യും. കഴിഞ്ഞ ആറുവര്‍ഷമായി നാണ്യപ്പെരുപ്പം രാജ്യത്തെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിനു പ്രധാന കാരണം ഇന്ധനവിലയിലുണ്ടായ വര്‍ധനയാണ്.

ക്രൂഡോയില്‍ വില താഴുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ ഇന്ധനവിലയും അതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കും താഴും. ആണവ പ്രശ്‌നത്തിന്റെ പേരില്‍ യുഎന്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനു പുറമെയാണ് ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ക്രൂഡോയില്‍. ക്രൂഡോയില്‍ വില ഇപ്പോള്‍ തന്നെ താഴ്ന്നിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3700 കോടി ഡോളറിന്റേതായിരുന്നു. എന്നാല്‍ അവിടത്തെ വന്‍ സാധ്യതകള്‍ ഇന്ത്യ ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് അസോചം പ്രസിഡന്റ് റാണ കപൂര്‍ പറഞ്ഞു.


Click it and Unblock the Notifications