ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ ബ്ലോക്ക് ചെയ്ത് ഐആര്‍സിടിസി: പിന്നില്‍ ലക്ഷങ്ങളുടെ നഷ്ടം!
നോട്ട് നിരോധനത്തിന് ശേഷമാണ് ഐആര്‍സിടി കണ്‍വീനിയന്‍സ് ഫീസിനത്തില്‍ 20 രൂപ ഈടാക്കാന്‍ ആരംഭിച്ചത്
ദില്ലി: ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൂട്ടമായി ബ്ലോക്ക് ചെയ്ത് ഐആര്‍സിടിസി. കണ്‍വീനിയന്‍സ് ഫീസിലുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് ഐആര്‍സിടിസിയുടെ നീക്കം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നത്.
നോട്ട് നിരോധനത്തിന് ശേഷമാണ് ഐആര്‍സിടി കണ്‍വീനിയന്‍സ് ഫീസിനത്തില്‍ 20 രൂപ ഈടാക്കാന്‍ ആരംഭിച്ചത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിന്റെ പകുതി ഓഹരി ബാങ്കുകള്‍ നല്‍കുമെന്നാണ് ഐആര്‍സിടിസി കരുതിയിരുന്നത്. എന്നാല്‍ ബാങ്കുകള്‍ ഈ തുക റെയില്‍വേയ്ക്ക് നല്കാന് തയ്യാറാവാത്തതാണ് പ്രശ്നത്തിന് കാരണം.

നോട്ട് നിരോധനത്തിന് ശേഷം ഓരോ ഇടപാടിനും 20 രൂപ വീതം കഴിയാത്തതിനാല്‍ ഐആര്‍സിടിസിയ്ക്ക് പ്രതിദിനം 50,000 രൂപയാണ് നഷ്ടം. എസ്ബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഐആര്‍സിടിസിയുമായും റെയില്‍വേയുമായും ചര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശം പ്രകാരം റെയില്‍വേ ടിക്കറ്റ് ബുക്കിംഗിനും മറ്റ് യാത്രക്കാരുടെ സേവനങ്ങള്‍ക്കും 1000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപയും, 1000 നും 2000 നും ഇടയിലുള്ള ഇടപാടുകള്‍ക്ക് 10 രൂപയുമാണ് ഈടാക്കേണ്ടത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications