കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നിയന്ത്രണമില്ല: വിശദീകരണം ഐആര്‍സിടിസിയുടേത്, എല്ലാം വ്യാജം!

എല്ലാ ബാങ്കുകളില്‍ നിന്നും കാര്‍ഡ് ഇടപാടുകള്‍ സ്വീകരിക്കുമെന്നാണ് ഐആര്‍സിടിസിയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: കാര്‍ഡ് പണമിടപാട് സംബന്ധിച്ച് വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. എല്ലാ ബാങ്കുകളില്‍ നിന്നും കാര്‍ഡ് ഇടപാടുകള്‍ സ്വീകരിക്കുമെന്നാണ് ഐആര്‍സിടിസിയുടെ വെളിപ്പെടുത്തല്‍. റെയില്‍വേ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഒരു ബാങ്കിന്‍റെയും ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്നും ഐആര്‍സിടിസി ട്വിറ്ററില്‍ വ്യക്തമാക്കി.

രാജ്യത്തെ വിവിധ ബാങ്കുകളുടെ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കിയെന്ന മാധ്യമറിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഐആര്‍സിടിസി സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. നോട്ട് നിരോധനത്തിന് ശേഷമാണ് ഐആര്‍സിടി കണ്‍വീനിയന്‍സ് ഫീസിനത്തില്‍ 20 രൂപ
ഈടാക്കാന്‍ ആരംഭിച്ചത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിന്‍റെ പകുതി ഓഹരി ബാങ്കുകള്‍ നല്‍കുമെന്നാണ് ഐആര്‍സിടിസി കരുതിയിരുന്നത്. എന്നാല്‍ ബാങ്കുകള്‍ ഈ തുകയുടെ പകുതി റെയില്‍വേയ്ക്ക് നല്‍കാന്‍ തയ്യാറാവാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

 വിലക്കുകള്‍ നിലവിലില്ല

വിലക്കുകള്‍ നിലവിലില്ല

ഒരു ഇന്ത്യന്‍ ബാങ്കുകളുടേയും ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഐആര്‍സിടിസി യാതൊരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഐആര്‍സിടി ട്വിറ്ററില്‍ കുറിച്ചു. ടിക്കറ്റ് ബുക്കിംഗിനായി ഏത് ബാങ്കിന്‍റെയും ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കാമെന്നും ഐആര്‍സിടിസി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

ഒരു ഇന്ത്യന്‍ ബാങ്കുകളുടേയും ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഐആര്‍സിടിസി യാതൊരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഐആര്‍സിടി ട്വിറ്ററില്‍ കുറിച്ചു. ടിക്കറ്റ് ബുക്കിംഗിനായി ഏത് ബാങ്കിന്‍റെയും ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കാമെന്നും ഐആര്‍സിടിസി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

 ഏഴ് ബാങ്കുകള്‍ക്ക് അനുമതി

ഏഴ് ബാങ്കുകള്‍ക്ക് അനുമതി


ഐആര്‍സിടിയുമായി ഇന്‍റഗ്രേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏഴ് ബാങ്കുകളുടെ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് ഐആര്‍സിടിസി സര്‍ക്കുലര്‍ പുറത്തിറക്കിയത്. കണ്‍വീനിയന്‍ ചാര്‍ജ് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഈ പ്രതിസന്ധിയ്ക്ക് പിന്നിലെന്നും ഐആര്‍സിടിസി വ്യക്തമാക്കിയിരുന്നു.

 ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആരെല്ലാം

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആരെല്ലാം

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക്, എന്നിവയ്ക്ക് പുറമേ പേടിഎം,പേയു, ഇറ്റ്സ് ക്യാഷ്, അമേരിക്കയുടെ അമെക്സ്, കോടാക് ബാങ്ക്, റൂപേ കാര്‍‍ഡ്, എ ന്നിവ ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ഐആര്‍സിടി വ്യക്തമാക്കി.

 കണ്‍വീനിയന്‍സ് ഫീസ്

കണ്‍വീനിയന്‍സ് ഫീസ്

ബാങ്കുകളുമായുള്ള കണ്‍വീനിയന്‍സ് ഫീസിലുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് ഐആര്‍സിടിസിയുടെ നീക്കം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നത്.

 തര്‍ക്കം നഷ്ടത്തോടെ

തര്‍ക്കം നഷ്ടത്തോടെ

നോട്ട് നിരോധനത്തിന് ശേഷമാണ് ഐആര്‍സിടി കണ്‍വീനിയന്‍സ് ഫീസിനത്തില്‍ 20 രൂപ
ഈടാക്കാന്‍ ആരംഭിച്ചത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിന്‍റെ പകുതി ഓഹരി ബാങ്കുകള്‍ നല്‍കുമെന്നാണ് ഐആര്‍സിടിസി കരുതിയിരുന്നത്. എന്നാല്‍ ബാങ്കുകള്‍ ഈ തുകയുടെ പകുതി റെയില്‍വേയ്ക്ക് നല്‍കാന്‍ തയ്യാറാവാത്തതാണ് പ്രശ്നത്തിന് കാരണം. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്ന് ഐആര്‍ടിസിടിസിയ്ക്ക് അനുകൂലമായ നീക്കമുണ്ടാവാത്തതിനെ തുടര്‍ന്നാണ് റെയില്‍വേ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുറമേ ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഈ വിലക്ക് ബാധകമാണ്.

 മാര്‍ഗ്ഗനിര്‍ദേശം

മാര്‍ഗ്ഗനിര്‍ദേശം

കഴിഞ്ഞ ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശം പ്രകാരം റെയില്‍വേ ടിക്കറ്റ് ബുക്കിംഗിനും മറ്റ് യാത്രക്കാരുടെ സേവനങ്ങള്‍ക്കും 1000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപയും, 1000 നും 2000 നും ഇടയിലുള്ള ഇടപാടുകള്‍ക്ക് 10 രൂപയുമാണ് ഈടാക്കേണ്ടത്. നോട്ട് നിരോധനത്തിന് ശേഷം ഓരോ ഇടപാടിനും 20 രൂപ വീതം കഴിയാത്തതിനാല്‍ ഐആര്‍സിടിസിയ്ക്ക് പ്രതിദിനം 50,000 രൂപയാണ് നഷ്ടം. എസ്ബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഐആര്‍സിടിസിയുമായും റെയില്‍വേയുമായും ചര്‍ച്ച ചെയ്തിരുന്നു.

English summary
IRCTC or Indian Railway Catering and Tourism Corporation is accepting payments via cards from all banks. This was said by the Ministry of Railways in a post on microblogging site Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X