കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐആര്‍സിടിയിൽ‍ കിടിലൻ ക്യാഷ് ബാക്ക് ഓഫർ: എസ്ബിഐ പ്ലാറ്റിനം കാർഡ് ഉടമകള്‍ക്ക് സന്തോഷവാർത്ത

Google Oneindia Malayalam News

ദില്ലി: റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ക്യാഷ് ബാക്ക് ഓഫറുമായി ഐആർസിടിസി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡ് ഉപയോഗിച്ച് ഐആർസിടിയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറാണ് ലഭിക്കുക. എസ്ബിഐയുടെ പ്ലാറ്റിനം കാർഡ് ഉപയോഗിക്കുന്നവർക്കാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. എന്നാൽ എസി ക്ലാസുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നാണ് ഐആർടിസിടി ട്വീറ്റിൽ‍ വ്യക്തമാക്കിയിട്ടുള്ളത്.

ഐഎസ്ആർടിസിയുടെ വെബ്സൈറ്റ് ലോഗിന്‍ ചെയ്തോ ഐആർസിടി റെയിൽ കണക്ട് ആപ്പ് ഡൗൺലോഡ് ചെയ്തോ ഉപയോഗിക്കുന്നവർ‍ക്ക് ഓഫർ ലഭിക്കും. എസ്ബിഐയുടെ പ്ലാറ്റിനം ക്രെഡിറ്റ് കാർഡിനാണ് ഓഫറുള്ളത്.
എസ്ബിഐയുടെ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എസി ക്ലാസ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് 10 ശതമാനം ക്യാഷ് ബാക്ക് ഓഫർ ലഭിക്കുക.

13-irctc-logo

കോംപ്ലിമെന്ററി മെമ്പർഷിപ്പിന് പുറമേ ഇന്ത്യന്‍ റെയിൽവേയില്‍ നിരന്തരം യാത്ര ചെയ്യുന്ന ശുഭ യാത്ര പദ്ധതിയ്ക്ക് കീഴിലുള്ളവർക്കും ഓഫർ‍ ലഭിക്കും. ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കൾക്ക് 1.8 ശതമാനം ഇടപാട് ചാര്‍ജ്ജും ലഭിക്കും. ഇത്തരക്കാർക്ക് 10 ലക്ഷം രൂപ കോംപ്ലിമെന്ററി പഴ്സണല്‍ ആക്സിഡന്റ് ഇൻ‍ഷുറൻസും ലഭിക്കും. ട്രെയിന്‍ അപകടത്തിൽപ്പെട്ട് ജീവന് വെല്ലുവിളിയാവുന്ന തരത്തില്‍ പരിക്കേൽക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഐആർസിടിയിൽ‍ നിന്ന് എസ്ബിഐ പ്ലാറ്റിനം കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അപകടം സംഭവിച്ചാലാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. 400 മുതല്‍ 2000 രൂപയിൽ കുറഞ്ഞ തുകയ്ക്ക് ഇന്ധനം വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും ഐആർസിടിസി വ്യക്തമാക്കി.

English summary
Indian Railway Catering and Tourism Corporation (IRCTC) is offering 10 per cent value back as reward points on tickets booking done via IRCTC State Bank of India (SBI) platinum credit card, informed IRCTC on its official twitter handle- @IRCTCofficial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X