Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്കികളുടെ ശ്രദ്ധയ്ക്ക്, ബെംഗളൂരുവിന് ഭീഷണിയായി ഹൈദരാബാദ് കുതിയ്ക്കുന്നു, അടുത്ത ഐടി നഗരം?

ഹൈദരാബാദ്: ഐടി തലസ്ഥാനം എന്നാണല്ലോ ബെഗംളൂരു അറിയപ്പെടുന്നത്. ഏറെ നാളായിട്ടില്ല ഇങ്ങനെ ഒരു വിശേഷണം ബെംഗളൂരുവിന് ചാര്‍ത്തിക്കിട്ടിയിട്ട്. എന്നാല്‍ ഈ സ്ഥാനം ബെംഗളൂരുവില്‍ നിന്നും തട്ടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഹൈദരാബാദ്. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ ഐടി തലസ്ഥാനമായി ഹൈദരാബാദ് മാറുമെന്നാണ് തെലങ്കാന സര്‍ക്കാര്‍ പറയുന്നത്.

വെറുതെയുള്ള അവകാശവാദമൊന്നുമല്ല തെലങ്കാന സര്‍ക്കാര്‍ നടത്തുന്നത്. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിന്റെ വളര്‍ച്ചയെ അവര്‍ വിവരിയ്ക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗാര്‍ഡന്‍ സിറ്റിയെ പിന്തള്ളി ഹൈദരാബാദ് ഇന്ത്യയിനെ നമ്പര്‍ വണ്‍ ഐടി നഗരമാകുമെന്ന് തെലങ്കാന ഐടി മന്ത്രി കെടി രാമ റാവു പറയുന്നു. ബെംഗളൂരുവിന് ഹൈദരാബാദ് എങ്ങനെ പിന്നിലാക്കുമെന്ന് അറിയേണ്ടേ....

ബെംഗളൂരുവിന്റെ മേല്‍ക്കോയ്മ

ബെംഗളൂരുവിന്റെ മേല്‍ക്കോയ്മ

ഐടി രംഗത്ത് ബെംഗളൂരുവിനെക്കാള്‍ മേല്‍ക്കോയ്മ നേടാനാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്. ഐടി എക്‌പോര്‍ട്ട്‌സ് ഇരട്ടിയാക്കി അടുത്ത അഞ്ച് വര്‍ഷത്തിനിടെ ബെംഗളൂരുവിനെ പിന്നിലാക്കാനാണ് ഹൈദരാബാദിന്റെ ശ്രമം

തൊഴില്‍ സാധ്യത

തൊഴില്‍ സാധ്യത

15000 ല്‍ അധികം തൊഴിലുകള്‍ ഹൈദരാബാദില്‍ ഐടി രംഗത്തുണ്ടെന്നും മൂന്നര ലക്ഷത്തിലധികം തൊഴിലാളികളെ ഒരു വര്‍ഷത്തിനകം തന്നെ ആവശ്യം വരുമെന്നുമാണ തെലങ്കാനയുടെ അവകാശവാദം.

വരുമാനം

വരുമാനം

ഐടി രംഗത്ത് നിന്നുള്ള വരുമാനത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മൂന്ന് ശതമാനം കൂടുതലാണ് ഹൈദരാബാദിന്റെ ഐടി റെവന്യൂ. 16 ശതമാനം വരുമാനമാണ് ഐടി രംഗത്ത് നിന്നും ഹൈദരാബാദ് നേടുന്നത്

അതൊന്നും ബെംഗളരൂവിന്റെ മിടുക്കല്ല

അതൊന്നും ബെംഗളരൂവിന്റെ മിടുക്കല്ല

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനിന്റെ പേരിലും ബെംഗളൂരു പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ മംഗള്‍യാന്‍ ദൗത്യത്തിന് വേണ്ട ഘടകവസ്തുക്കളില്‍ 30 ശതമാനവും ഹൈദരാബാദിലാണ് നിര്‍മ്മിച്ചതെന്ന് റാവു അവകാശപ്പെടുന്നു

ടെക്‌നോളജി ഇന്‍കുബേറ്റര്‍

ടെക്‌നോളജി ഇന്‍കുബേറ്റര്‍

രാജ്യത്തെ ഏറ്റവും വലിയ ടെക്‌നോളജി ഇന്‍കുബേറ്റര്‍ ഹൈദരാബാദില്‍ തുടങ്ങുമെന്ന് റാവു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+