ദില്ലി: നോക്കിയയും ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മിയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നൊമന്‍ഡി എന്ന കോഡു നാമത്തില്‍ നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നോക്കിയയുടെ അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് 'ദി വെര്‍ജ് 'ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.. 2014 ല്‍ ആകും നോക്കിയയുടെ ആന്‍ഡ്രോയിഡ് പതിപ്പ് ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
മൈക്രോ സോഫ്ട് നോക്കിയയെ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ അവര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മിയ്ക്കാനൊരുങ്ങുന്നതായാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന് പകരം പരിഷ്‌കരിച്ച പതിപ്പായിരിയ്ക്കും നൊമാഡി.
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായിരിയ്ക്കും നൊമാഡിയെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്. നോക്കിയ ആശ സീരീസിനോട് ചേര്‍ന്ന വിലയാകും പുതിയ ഫോണിന്. വിന്‍ഡോഡ് പഌറ്റഫോമിലാണ് നിലവിലെ നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്. എന്നാല്‍ കൂടുതല്‍ ആപ്ളിക്കേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരിയ്ക്കും പുതിയ പതിപ്പെന്നാണ് സൂചന.