ഗള്‍ഫിലെ ഐടി കന്പനികള്‍ക്ക് പ്രിയം ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്
കൊച്ചി: ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഐടി കന്പനികള്‍ എത്തുന്നു. കുവൈത്ത്, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഐടി കന്പനികളെ ചേര്‍ത്തലയിലേയ്ക്ക് ആകര്‍ഷിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ നട്ടെല്ലായി മാറ്റാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ പ്രത്യേക സാന്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 50 ഏക്കര്‍ ഉള്‍പ്പടെ 66 ഏക്കര്‍ സ്ഥലത്താണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 15 കന്പനികള്‍ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
കന്പനികള്‍ക്ക് കേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ ഇന്‍ഫോപാര്‍ക്ക് പ്രഖ്യാപിയ്ക്കുന്നുണ്ട്. മാത്രമല്ല കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം ഒരേദൂരമാണ് ഇവിടേക്കുള്ളതെന്നതും പാര്‍ക്കിന്റെ മറ്റൊരു നേട്ടമാണ്.

ചെലവുകുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറെ പ്രിയമുള്ള ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞതായി ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ ഋഷികേശ് നായര്‍ പറയുന്നു.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഐടി കന്പനികളെ ചേര്‍ത്തലയില്‍ എത്തിയ്ക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇന്‍ഫോപാര്‍ക്ക് സിഇഒ.

മികച്ച അടിസ്ഥാനസൗകര്യങ്ങളും കുറഞ്ഞ പ്രവര്‍ത്തനച്ചെലവുമാണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലേക്ക് ആകര്‍ഷിച്ചതെന്ന് ബഹ്റൈനിലെ വോയേജര്‍ ഐടി സൊല്യൂഷന്‍സ് മാനേജര്‍ ശ്രീ ദീപു കൃഷ്ണന് ആര്.കെ. പറഞ്ഞു. ബഹ്റൈനിലും സിംഗപ്പൂരിലും കേന്ദ്രങ്ങളുള്ള ഇവരുടെ ഇന്ത്യയിലെ ആദ്യ സെന്ററാണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലേത്.
മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചേര്‍ത്തലയിലെ പ്രവര്‍ത്തനച്ചെലവ് വളരെ കുറവാണെന്ന് കുവൈറ്റിലെ വെബ്ന വെബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ശ്രീ അനൂപ് കൃഷ്ണന് പറഞ്ഞു. ആവശ്യത്തിനനുസരിച്ച് കഴിവുള്ളവരെ പ്രാദേശികമായി കണ്ടെത്താനും ഇവിടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications