കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലെ ഐടി കന്പനികള്‍ക്ക് പ്രിയം ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഐടി കന്പനികള്‍ എത്തുന്നു. കുവൈത്ത്, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഐടി കന്പനികളെ ചേര്‍ത്തലയിലേയ്ക്ക് ആകര്‍ഷിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കിന്‍റെ നട്ടെല്ലായി മാറ്റാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴി‍ഞ്ഞു. നിലവില്‍ പ്രത്യേക സാന്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 50 ഏക്കര്‍ ഉള്‍പ്പടെ 66 ഏക്കര്‍ സ്ഥലത്താണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 15 കന്പനികള്‍ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

കന്പനികള്‍ക്ക് കേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ ഇന്‍ഫോപാര്‍ക്ക് പ്രഖ്യാപിയ്ക്കുന്നുണ്ട്. മാത്രമല്ല കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം ഒരേദൂരമാണ് ഇവിടേക്കുള്ളതെന്നതും പാര്‍ക്കിന്റെ മറ്റൊരു നേട്ടമാണ്.

ചെലവുകുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറെ പ്രിയമുള്ള ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞതായി ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ ഋഷികേശ് നായര്‍ പറയുന്നു.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഐടി കന്പനികളെ ചേര്‍ത്തലയില്‍ എത്തിയ്ക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇന്‍ഫോപാര്‍ക്ക് സിഇഒ.

Infopark 2

മികച്ച അടിസ്ഥാനസൗകര്യങ്ങളും കുറഞ്ഞ പ്രവര്‍ത്തനച്ചെലവുമാണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലേക്ക് ആകര്‍ഷിച്ചതെന്ന് ബഹ്‌റൈനിലെ വോയേജര്‍ ഐടി സൊല്യൂഷന്‍സ് മാനേജര്‍ ശ്രീ ദീപു കൃഷ്ണന്‍ ആര്‍.കെ. പറഞ്ഞു. ബഹ്‌റൈനിലും സിംഗപ്പൂരിലും കേന്ദ്രങ്ങളുള്ള ഇവരുടെ ഇന്ത്യയിലെ ആദ്യ സെന്ററാണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലേത്.

മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചേര്‍ത്തലയിലെ പ്രവര്‍ത്തനച്ചെലവ് വളരെ കുറവാണെന്ന് കുവൈറ്റിലെ വെബ്‌ന വെബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ശ്രീ അനൂപ് കൃഷ്ണന്‍ പറഞ്ഞു. ആവശ്യത്തിനനുസരിച്ച് കഴിവുള്ളവരെ പ്രാദേശികമായി കണ്ടെത്താനും ഇവിടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു.

English summary
IT corridor of Kochi is fast expanding into neighbouring regions with Infopark at Cherthala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X