കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു... നന്ദന്‍ നിലേകാനി ഇന്‍ഫോസിസ് ചെയര്‍മാന്‍

Google Oneindia Malayalam News

ബെംഗളൂരു: നന്ദന്‍ നിലേകാനിയെ ഇന്‍ഫോസിസ് ചെയര്‍മാന്‍ ആയി നിയമിച്ചു. ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആണ് നിലേകാനിയെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയി നിയമിക്കാന്‍ തീരുമാനമായത്.

സിഇഒ ആയിരുന്ന വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജി ഇന്‍ഫോസിസിനെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഓഹരി വിപണിയിലും വലിയ ഇടിവ് സംഭവിച്ചു. ഈ സാഹചര്യത്തില്‍ നന്ദന്‍ നിലേകാനി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

Nandan Nilekani

ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാള്‍ ആണ് നന്ദന്‍ നിലേകാനി. നേരത്തെ ഇന്‍ഫോസിസ് സിഇഒ ആയും നിലേകാനി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലേകാനിയെ സ്ഥാപനത്തിന്റെ തലപ്പത്ത് കൊണ്ടുവരണം എന്ന് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡിന് കത്ത് അയച്ചിരുന്നു.

മുന്‍ ചെയര്‍മാന്‍ ആയ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക സിഇഒ സ്ഥാനം രാജിവച്ചത്. സിക്കയ്‌ക്കെതിരെ മൂര്‍ത്തി തുടര്‍ച്ചായായി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

English summary
Infosys on Thursday confirmed that Nandan Nilekani has been appointed as the Chairman of the IT giant's board. The company has also accepted the resignation of R Seshasayee who will now be replaced by Nandan Nilekani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X