കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാഭം കൊയ്ത് ജപ്പാന്‍ പഴങ്ങള്‍ വിപണി കീഴടക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ടോക്യോ: പഴങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏറെ മുന്‍പന്തിയിലാണ് ജപ്പാന്‍. ജപ്പാന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പഴവിപണി. ഗുണമേന്മയുള്ളതും മുന്തിയ ഇനത്തില്‍ പെട്ടതുമായ ഫലങ്ങളാണ് ഇവിടെ ഉത്പാദിപ്പിയ്ക്കുന്നത്. അതിനാല്‍ തന്നെ വിപണിയില്‍ ഇവയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നില്ല. ജപ്പാനില്‍ ജൂലൈ മാസത്തില്‍ ഒരു കുല റൂബി റോമന്‍ മുന്തിരി വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്കാണ്.

Ruby, Roman, Grape

സ്വീറ്റ് മെലനുകളും വന്‍ തുകയ്ക്കാണ് വിറ്റ് പോകുന്നത്. ചില സമയങ്ങളില്‍ മത്തന്റെ വില കുത്തനെ ഉയരാറുണ്ട്. പഴങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുന്നത് ലോകത്തിന്റെ പലഭാഗങ്ങളിലും പണ്ട് മുതല്‍ക്കേയുള്ള സമ്പ്രദായമാണ് അതിനാല്‍ തന്നെ ആവശ്യക്കാര്‍ ഓരോ സീസണിലും എത്തിക്കൊണ്ടിരിയ്ക്കും.

സമ്മാനം നല്‍കുന്നതിനാണ് പഴങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നതെന്നും അതിനാല്‍ ജപ്പാനിലെ പലഭാഗങ്ങളില്‍ നിന്നും ഗുണമേന്മയേറിയ പഴങ്ങള്‍ തങ്ങള്‍ വാങ്ങാറുണ്ടെന്നും ടോക്യോയിലെ സണ്‍ഫ്രൂട്ട്‌സ് ബ്രാഞ്ച് മാനേജര്‍ യോഷിനോബു ഇഷിയാമ പറഞ്ഞു.

തങ്ങള്‍ നല്‍കുന്നത് വളരെ അപൂര്‍വമായി പഴങ്ങളാണെന്നും ഗുണമേന്മയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വായില്‍ വെള്ളമൂറുന്ന ഒരു കൂട്ടം പഴങ്ങളുടെ ശേഖരം തന്നെ സണ്‍ ഫ്രൂട്ട്‌സില്‍ ഒരുക്കിയിട്ടുണ്ട്. മസ്‌ക് മെലനും, വൈറ്റ് പീച്ചുമെല്ലാം വിറ്റ് പോകുന്നത് വലിയ വിലയ്ക്കാണ്. മസക് മെലന് ഏറെ ആവശ്യക്കാരും ഉണ്ട്. പഴങ്ങള്‍ ആരെയും ആകര്‍ഷിയ്ക്കുന്ന തരത്തില്‍ ക്രമീകരിച്ച് വയ്ക്കാനും വ്യാപാരികള്‍ ശ്രദ്ധിയ്ക്കാറുണ്ട്.

വേനല്‍കാലം ആകുന്നതോട് കൂടി പഴം വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടും. പഴങ്ങഴുടെ വില പൊതുവെ കൂടുതലാണ് ജപ്പാനില്‍. എന്തെന്നാല്‍ ജപ്പാന്‍ പഴങ്ങള്‍ തിരഞ്ഞ് ആവശ്യക്കാര്‍ എത്തുന്നത് തന്നെയാണ് കാരണം. വില കൂടാനുള്ള മറ്റൊരു കാരണം പഴകൃഷിയെ പരിപാലിയ്ക്കുന്നതിനായി അതീവ ശ്രദ്ധ ജപ്പാന്‍കാര്‍ നല്‍റുണ്ടെന്നത് തന്നെ. ഗുണമേന്‍മയുള്ള വളങ്ങള്‍, കീടനാശിനികള്‍ എന്നിവ ഉപയോഗിയ്ക്കുന്നതിലൂടെ ഉത്പാദന ചെലവ് തന്നെ വളരെ കൂടുതല്‍ ആയിരിയ്ക്കും.

English summary
With melons that sell for the price of a new car and grapes that go for more than $100 a pop, Japan is a country where perfectly-formed fruit can fetch a fortune.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X