ലോകം മുടിഞ്ഞ് നില്ക്കുമ്പോൾ രണ്ട് പേര് സമ്പത്തിന്റെ കൊടുമുടിയിലേക്ക്... വിവാഹമോചിതർ... ആരാണ് അവർ?
ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം ഒരുവിധത്തിലും തടയാനാകാതെ പെടാപ്പാട് പെടുകയാണ് ലോകം മുഴുവന്‍. ആളുകളുടെ തൊഴില്‍ നഷ്ടം ചരിത്രത്തിലെങ്ങുമില്ലാത്തവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പല സമൂഹങ്ങളും കൊടിയ പട്ടിണിയിലേക്ക് വീണുകൊണ്ടിരിക്കുന്നു.
Recommended Video
എന്നാല്‍ ഈ ദുരിതകാലത്തും ലോകസമ്പന്നരുടെ ആസ്തി ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ആണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആസ്തി മൂല്യത്തിന്റെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ചത്. ബെസോസിന്റെ മുന്‍ ഭാര്യയും ആസ്തി മൂല്യത്തില്‍ വന്‍ വര്ദ്ധയുണ്ടാക്കി. എലോണ്‍ മസ്ക് ആണ് വലിയ മുന്നേറ്റം ഉണ്ടാക്കി മറ്റൊരാള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ആമോസണ്‍ കുതിച്ചുകയറി
ആഗോള തലത്തില്‍ ഓഹരി വിപണിയില്‍ പലരും കിതപ്പിലാണ്. എന്നാല്‍ ആമസോണ്‍ ഉണ്ടാക്കിയത് വന്‍ നേട്ടമാണ്. ഓഗസ്റ്റ് 26 ന് മാത്രം ആമസോണിന്റെ ഓഹരി മൂല്യം 2.3 ശതമാനം ഉയര്‍ന്നു. ഒരു ഓഹരിയ്ക്ക് വില 3,423 ഡോളര്‍ വരെ ആയി.

റെക്കോര്‍ഡിട്ട് ഡെഫ് ബെസോസ്
ആമസോണ്‍ ഓഹരി മൂല്യം കുതിച്ചുയര്‍ന്നതോടെ ആസ്തി മൂല്യത്തിന്റെ കാര്യത്തില്‍ സ്ഥാപകന്‍ ജെഫ് ബെസോസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഒരാളുടെ ആസ്തി മൂല്യം 200 ബില്യണ്‍ ഡോളര്‍ കടന്നു എന്ന ഖ്യാതി ഇനി ജെഫ് ബെസോസിന് മാത്രം സ്വന്തം. 202 ബില്യണ്‍ ഡോളറാണ് ഇപ്പോഴത്തെ ആസ്തി മൂല്യം.

മുന്‍ ഭാര്യയ്ക്കും നേട്ടം
ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്കോട്ട് ആണ് ആമസോണിന്റെ ഓഹരിമൂല്യം കൊണ്ട് നേട്ടമുണ്ടാക്കിയ മറ്റൊരാള്‍. ബ്ലൂം ബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്സില്‍ 13-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സ്കോട്ട് ഇപ്പോള്‍. ലോകത്തിലെ സമ്പന്ന വനിതകളില്‍ രണ്ടാം സ്ഥാനവും ഇപ്പോള്‍ ഇവര്‍ക്കാണ്.

100 ബില്യണ്‍ കടന്ന് മസ്ക്
ടെസ്ല മേധാവി എലോണ്‍ മസ്ക് ആണ് വന്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ശതകോടീശ്വരന്‍. ആദ്യമായി 100 ബില്യണ്‍ ഡോളര്‍ ആസ്തിമൂല്യത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍ എലോണ്‍ മസ്ക്. 101.1 ബില്യണ്‍ ആണ് ഇപ്പോള്‍ ആസ്തിമൂല്യം. കഴിഞ്ഞ വര്‍ഷം, ഈ ദിവസത്തെ അപേക്ഷിച്ച് നോക്കിയാല്‍ 73 ബില്യണ്‍ ഡോളറിന്റെ ആസ്തിമൂല്യം ആണ് മസ്കിന് വര്‍ദ്ധിച്ചിരിക്കുന്നത്.

അഞ്ഞൂറ് സമ്പന്നര്‍ ഉണ്ടാക്കിയ
ലോകത്തിലെ ഏറ്റവും വലിയ അഞ്ഞൂറ് സമ്പന്നര്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടാക്കിയ ആസ്തി മൂല്യ വര്‍ദ്ധന കേട്ടാല്‍ ആരും കണ്ണ് തള്ളിപ്പോകും. മൊത്തം 809 ബില്യണ്‍ ഡോളര്‍ വരും അത്. ഏതാണ്ട് 59 ലക്ഷം കോടി രൂപ! ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്ടിരിക്കുമ്പോള്‍ ആണ് ഇത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

ഒരിടത്ത് കൊടിയ ദുരിതം... മറ്റൊരിടത്ത്...
കൊവിഡ് വ്യാപനം മൂല്യം കോടിക്കണക്കിന് ആളുകള്‍ക്കാണ് ഇതുവരെ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഈ സംഖ്യ ഇനിയും ഉയരാനേ വഴിയുള്ളു. പലരും കൊടിയ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ലോകത്തിലെ വളരെ ചെറിയൊരു ശതമാനം പേര് പണം സമ്പാദിച്ചുകൊണ്ടേയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് 15 പേര്
ബ്ലൂം ബെര്‍ഗിന്റെ അഞ്ഞൂറ് പേരുടെ സമ്പന്ന പട്ടികയില്‍ ആകെ 15 ഇന്ത്യക്കാര്‍ ആണുള്ളത്. അതില്‍ ഒന്നാമന് മുകേഷ് അംബാനിയാണ്. ലോകസമ്പന്നരില്‍ ഏഴാം സ്ഥാനത്താണ് അംബാനി. 69-ാം സ്ഥാനത്ത് അസിം പ്രേംജിയാണുള്ളത്. 80- സ്ഥാനത്ത് ശിവ് നാടാരും വലിയ നേട്ടമുണ്ടാക്കിയവരില്‍ ഒരാള്‍ ഗൗതം അദാനിയാണ്. 110-ാം സ്ഥാനത്താണ് അദാനി ഉള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications