കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം മുടിഞ്ഞ് നില്‍ക്കുമ്പോൾ രണ്ട് പേര്‍ സമ്പത്തിന്റെ കൊടുമുടിയിലേക്ക്... വിവാഹമോചിതർ... ആരാണ് അവർ?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം ഒരുവിധത്തിലും തടയാനാകാതെ പെടാപ്പാട് പെടുകയാണ് ലോകം മുഴുവന്‍. ആളുകളുടെ തൊഴില്‍ നഷ്ടം ചരിത്രത്തിലെങ്ങുമില്ലാത്തവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പല സമൂഹങ്ങളും കൊടിയ പട്ടിണിയിലേക്ക് വീണുകൊണ്ടിരിക്കുന്നു.

Recommended Video

cmsvideo
Amazon's Jeff Bezos becomes richest man in world | Oneindia Malayalam

അമ്മയുടെ പ്രസവം 17-ാം വയസ്സിൽ, അച്ഛൻ ദത്തെടുത്തത് 4-ാം വയസ്സിൽ; ലോക സമ്പന്നന്റെ കരളലിയിക്കുന്ന കഥഅമ്മയുടെ പ്രസവം 17-ാം വയസ്സിൽ, അച്ഛൻ ദത്തെടുത്തത് 4-ാം വയസ്സിൽ; ലോക സമ്പന്നന്റെ കരളലിയിക്കുന്ന കഥ

എന്നാല്‍ ഈ ദുരിതകാലത്തും ലോകസമ്പന്നരുടെ ആസ്തി ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ആണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആസ്തി മൂല്യത്തിന്റെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ചത്. ബെസോസിന്റെ മുന്‍ ഭാര്യയും ആസ്തി മൂല്യത്തില്‍ വന്‍ വര്‍ദ്ധയുണ്ടാക്കി. എലോണ്‍ മസ്‌ക് ആണ് വലിയ മുന്നേറ്റം ഉണ്ടാക്കി മറ്റൊരാള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ആമോസണ്‍ കുതിച്ചുകയറി

ആമോസണ്‍ കുതിച്ചുകയറി

ആഗോള തലത്തില്‍ ഓഹരി വിപണിയില്‍ പലരും കിതപ്പിലാണ്. എന്നാല്‍ ആമസോണ്‍ ഉണ്ടാക്കിയത് വന്‍ നേട്ടമാണ്. ഓഗസ്റ്റ് 26 ന് മാത്രം ആമസോണിന്റെ ഓഹരി മൂല്യം 2.3 ശതമാനം ഉയര്‍ന്നു. ഒരു ഓഹരിയ്ക്ക് വില 3,423 ഡോളര്‍ വരെ ആയി.

റെക്കോര്‍ഡിട്ട് ഡെഫ് ബെസോസ്

റെക്കോര്‍ഡിട്ട് ഡെഫ് ബെസോസ്

ആമസോണ്‍ ഓഹരി മൂല്യം കുതിച്ചുയര്‍ന്നതോടെ ആസ്തി മൂല്യത്തിന്റെ കാര്യത്തില്‍ സ്ഥാപകന്‍ ജെഫ് ബെസോസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഒരാളുടെ ആസ്തി മൂല്യം 200 ബില്യണ്‍ ഡോളര്‍ കടന്നു എന്ന ഖ്യാതി ഇനി ജെഫ് ബെസോസിന് മാത്രം സ്വന്തം. 202 ബില്യണ്‍ ഡോളറാണ് ഇപ്പോഴത്തെ ആസ്തി മൂല്യം.

മുന്‍ ഭാര്യയ്ക്കും നേട്ടം

മുന്‍ ഭാര്യയ്ക്കും നേട്ടം

ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട് ആണ് ആമസോണിന്റെ ഓഹരിമൂല്യം കൊണ്ട് നേട്ടമുണ്ടാക്കിയ മറ്റൊരാള്‍. ബ്ലൂം ബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്‌സില്‍ 13-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സ്‌കോട്ട് ഇപ്പോള്‍. ലോകത്തിലെ സമ്പന്ന വനിതകളില്‍ രണ്ടാം സ്ഥാനവും ഇപ്പോള്‍ ഇവര്‍ക്കാണ്.

100 ബില്യണ്‍ കടന്ന് മസ്‌ക്

100 ബില്യണ്‍ കടന്ന് മസ്‌ക്

ടെസ്ല മേധാവി എലോണ്‍ മസ്‌ക് ആണ് വന്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ശതകോടീശ്വരന്‍. ആദ്യമായി 100 ബില്യണ്‍ ഡോളര്‍ ആസ്തിമൂല്യത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍ എലോണ്‍ മസ്‌ക്. 101.1 ബില്യണ്‍ ആണ് ഇപ്പോള്‍ ആസ്തിമൂല്യം. കഴിഞ്ഞ വര്‍ഷം, ഈ ദിവസത്തെ അപേക്ഷിച്ച് നോക്കിയാല്‍ 73 ബില്യണ്‍ ഡോളറിന്റെ ആസ്തിമൂല്യം ആണ് മസ്‌കിന് വര്‍ദ്ധിച്ചിരിക്കുന്നത്.

അഞ്ഞൂറ് സമ്പന്നര്‍ ഉണ്ടാക്കിയ

അഞ്ഞൂറ് സമ്പന്നര്‍ ഉണ്ടാക്കിയ

ലോകത്തിലെ ഏറ്റവും വലിയ അഞ്ഞൂറ് സമ്പന്നര്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടാക്കിയ ആസ്തി മൂല്യ വര്‍ദ്ധന കേട്ടാല്‍ ആരും കണ്ണ് തള്ളിപ്പോകും. മൊത്തം 809 ബില്യണ്‍ ഡോളര്‍ വരും അത്. ഏതാണ്ട് 59 ലക്ഷം കോടി രൂപ! ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്ടിരിക്കുമ്പോള്‍ ആണ് ഇത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

ഒരിടത്ത് കൊടിയ ദുരിതം... മറ്റൊരിടത്ത്...

ഒരിടത്ത് കൊടിയ ദുരിതം... മറ്റൊരിടത്ത്...

കൊവിഡ് വ്യാപനം മൂല്യം കോടിക്കണക്കിന് ആളുകള്‍ക്കാണ് ഇതുവരെ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഈ സംഖ്യ ഇനിയും ഉയരാനേ വഴിയുള്ളു. പലരും കൊടിയ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ലോകത്തിലെ വളരെ ചെറിയൊരു ശതമാനം പേര്‍ പണം സമ്പാദിച്ചുകൊണ്ടേയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് 15 പേര്‍

ഇന്ത്യയില്‍ നിന്ന് 15 പേര്‍

ബ്ലൂം ബെര്‍ഗിന്‌റെ അഞ്ഞൂറ് പേരുടെ സമ്പന്ന പട്ടികയില്‍ ആകെ 15 ഇന്ത്യക്കാര്‍ ആണുള്ളത്. അതില്‍ ഒന്നാമന്‍ മുകേഷ് അംബാനിയാണ്. ലോകസമ്പന്നരില്‍ ഏഴാം സ്ഥാനത്താണ് അംബാനി. 69-ാം സ്ഥാനത്ത് അസിം പ്രേംജിയാണുള്ളത്. 80- സ്ഥാനത്ത് ശിവ് നാടാരും വലിയ നേട്ടമുണ്ടാക്കിയവരില്‍ ഒരാള്‍ ഗൗതം അദാനിയാണ്. 110-ാം സ്ഥാനത്താണ് അദാനി ഉള്ളത്.

English summary
Jeff Bezos' net asset value crosses 200 billion dollar, Elon Musk crosses 100 Billion Dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X